അഗസ്ത്യകൂ­ട സന്ദർ‍­ശനം ജനു­വരി­ 14- മു­തൽ


നെടുമങ്ങാട് : അഗസ്ത്യകൂട സന്ദർ‍ശനം ജനുവരി 14− മുതൽ. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ‍ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മലകയറ്റത്തിന് ഒരുക്കങ്ങൾ‍ പൂർ‍ണമായി. ഫെബ്രുവരി 13−ന് ശിവരാത്രി ദിനത്തിൽ‍ അവസാനിക്കുന്ന വിധത്തിലാണ് തീർ‍ത്ഥാടനം ഒരുക്കിയിരിക്കുന്നത്. സഹ്യപർ‍വ്വതത്തിന്റെ ഭാഗമായ 1868 മീറ്റർ‍ പൊക്കമുള്ള കൊടുമുടിയുടെ മുകളിലെത്താൻ 23 കി.മീ ദൂരം കാനനപാത താണ്ടണം. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയിലെ ഏറ്റവും ഉയർ‍ന്ന ഭാഗത്ത് അഗസ്ത്യമുനിയുടെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. 

സന്ദർ‍ശനത്തിന്റെ സമാപന ദിവസമായ ശിവരാത്രിക്ക് ഇവിടെ പ്രത്യേക പൂജകൾ‍ നടത്തുതിന് ആദിവാസി മൂപ്പന്‍മാർ‍ മലകയറിയെത്തും. അഗസ്ത്യകൂട സന്ദർ‍ശനത്തിന് മുന്നോടിയായുള്ള ഗൈഡുകളുടെയും വനപാലകരുടെയും പരിശീലനം പേപ്പാറ വനപാലന കേന്ദ്രത്തിൽ‍ പൂർത്തിയായി. അസി. വൈൽ‍ഡ് ലൈഫ് വാർ‍ഡൻ എ. നൗഷാദ് പരിശീലനത്തിന് നേതൃത്വം നൽ‍കി. പരിശീലനം സിദ്ധിച്ച 100പേർ‍ ഇക്കുറി യാത്രയ്ക്ക് നേതൃത്വം നൽ‍കും. ബോണക്കാട് മുതൽ‍ അഗസ്ത്യകൂടം വരെയുള്ള 23 കിലോമീറ്റർ‍ യാത്രയ്ക്കിടെ കാനനപാതയിൽ‍ ലാത്തിമൊട്ട, കരമനയാർ‍, വാഴപൈന്തിയാർ‍, അട്ടയാർ‍, എഴുമടക്കന്‍തേരി, അതിരുമല എന്നിവിടങ്ങളിൽ‍ വനംവകുപ്പ് ജീവനക്കാരുടെ സേവനം ലഭ്യമാകും. സന്ദർ‍ശകർ‍ പ്ലാസ്റ്റിക് സാധനങ്ങൾ‍ പൂർ‍ണമായും ഒഴിവാക്കണം. അനധികൃത കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായി നെയ്യാർ‍, കോട്ടൂർ‍, പേപ്പാറ റേഞ്ചുകളിലെ കാട്ടുവഴികളിൽ‍ കർ‍ശനപരിശോധന ഏർ‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ രഹസ്യക്യാമറകളും സ്ഥാപിച്ചുകഴിഞ്ഞു.

അനധികൃത കടന്നുകയറ്റം പിടികൂടിയാൽ‍ 25000 രൂപ പിഴയും മൂന്നുവർ‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ജനുവരി 14−ന് തുടങ്ങി ഒരു ദിവസം നൂറുപേർ‍ക്ക് പ്രവേശനം നൽ‍കും. രാവിലെ എട്ട് മുതൽ‍ 11 വരെ ബോണക്കാട് ചെക്കുപോസ്റ്റിൽ‍നിന്ന് സന്ദർ‍ശകരെ കയറ്റിവിടും. മദ്യം, സിഗരറ്റ്, പ്ലാസ്റ്റിക്, ആയുധങ്ങൾ‍ എന്നിവ അനുവദിക്കില്ല. അഗസ്ത്യകൂടം റൂട്ടിൽ‍ ബോണക്കാട്ടുനിന്ന് രണ്ട് കിലോമീറ്റർ‍ അകലെയുള്ള പിക്കറ്റ് േസ്റ്റഷനിൽ‍ യാത്രക്കാരുടെ വാഹനങ്ങൾ‍ പാർ‍ക്ക് ചെയ്യാം. 15 പേരടങ്ങുന്ന ഓരോസംഘത്തോടൊപ്പവും ഗൈഡുമാർ‍ അനുഗമിക്കും. ആദ്യ ഇടത്താവളമായ അതിരുമലയിൽ‍ യാത്രക്കാർ‍ക്ക് വിശ്രമത്തിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. അതിരുമലയിലും പിക്കറ്റ് േസ്റ്റഷനിലും വനംവകുപ്പിന്റെ കാന്റീൻ പ്രവർ‍ത്തിക്കും. അഗസ്ത്യകൂടത്തിലേക്ക് ഒരാളേയും അനധികൃതമായി പ്രവേശിപ്പിക്കില്ല, സംരക്ഷിത വനപ്രദേശമായതിനാൽ‍ കർ‍ശന നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തിയിട്ടുണ്ട്. അതിക്രമിച്ചുകടക്കുന്നവരുടെ പേരിൽ‍ നിയമനടപടികൾ‍ സ്വീകരിക്കും. 

ജൈവവൈവിധ്യ സന്പന്നത പരിഗണിച്ച് അഗസ്ത്യകൂടത്തെ യുനസ്‌കോ പൈതൃക പട്ടികയിൽ‍ ഉൾ‍പ്പെടുത്തിയിട്ടുണ്ട്.

You might also like

Most Viewed