മറയൂർ‍ ചന്ദന ലേ­ലം 17ന് : ലേ­ലത്തിന് 77.35 ടൺ ചന്ദനം


മറയൂർ : മറയൂർ‍ ചന്ദനലേലം ഈ മാസം പതിനേഴ്− പതിനെട്ട് തീയതികളിൽ. ചന്ദന ഇ−ലേലത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ‍ പുരോഗമിച്ചുവരികയാണ്. ഈ വർ‍ഷം നടക്കാൻ പോകുന്ന ആദ്യലേലത്തിൽ‍ വനംവകുപ്പ് 77.35 ടൺ ചന്ദനമാണ് വിൽ‍പ്പനയ്ക്കായി വയ്ക്കുക. 245 ലോട്ടുകളായി പതിനഞ്ച് ക്ലാസ് ചന്ദന ഇനങ്ങളാണ് തയ്യാറാക്കിയിട്ടുണ്ട്.

വിപണിയിൽ‍ ഏറെ ഡിമാൻഡുള്ള ക്ലാസ് ആറ് ഇനത്തിൽ‍പ്പെട്ട 19.8 ടൺ ബാഗ്രാദാദ് ചന്ദനമുട്ടികൾ‍ 87 ലോട്ടുകളായുണ്ട്. ഏറ്റവുമധികം വില ലഭിക്കാറുള്ള ചൈന ബുദ്ധ് രണ്ട് ലോട്ടുകളിലായി 37 കിലോഗ്രാം ഒരുക്കിയിരിക്കുന്നു. ഇതിന് പുറമേ ക്ഷേത്രങ്ങൾ‍ക്കും ആയുർ‍വ്വേദ ഔഷധശാലകൾ‍ക്കും ആവശ്യമായ സാപ്പ് വുഡ് ബില്ലറ്റും, സാപ്പ് വുഡ് ചിപ്സും 18 ലോട്ടുകളായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു.  80 കോടി രൂപ വരെ മറയൂർ‍ ചന്ദന ലേലത്തിലൂടെ സർ‍ക്കാരിന് പ്രതിവർ‍ഷം ലഭിച്ചിരുന്നു. എന്നാൽ‍ 2017 ഫെബ്രുവരി മാസത്തിലും ജൂലൈ മാസത്തിലും നടന്ന രണ്ട് ലേലങ്ങളിലായി 13.19 കോടിരൂപയുടെ വിൽപ്‍പന നടന്നു. കേരളത്തിലെ ഏക ചന്ദന ലേലമാണ് മറയൂർ‍ ലേലം.

You might also like

Most Viewed