‘റൺ തൃ­ശ്ശൂർ റൺ­’ 21ന്


തൃശ്ശൂർ : തൃശ്ശൂർ റൗണ്ട് ടേബിളിന്റെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ 21ന് ‘റൺ തൃശ്ശൂർ റൺ’ ഹാഫ് മാരത്തൺ സംഘടിപ്പിക്കും. മാരത്തണിൽ 5, 10, 21 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ ബോധവൽക്കരണത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കിയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ ഫീസുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സമ്മാനം നൽകുമെന്ന് അധികൃതർ അറിയിച്ചു.

You might also like

Most Viewed