ഗെ­യിൽ പൈ­പ്പ് ലൈ­നി­നെ­തി­രെ­ വീ­ണ്ടും പ്രക്ഷോ­ഭം തു­ടങ്ങു­ന്നു­


മലപ്പുറം : ഗെയിൽ പൈപ്പ് ലൈനിന്റെ സുരക്ഷാ മാനദണ്ധങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന സി.എ.ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗെയിൽ വിരുദ്ധ സമരസമിതി വീണ്ടും സമരം ശക്തമാക്കുന്നു. 16ന് രാവിലെ 10ന് കോഡൂർ വലിയാട്ടിൽ പ്രതിരോധ സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി, എം.എൽ.എമാരായ പി. ഉബൈദുളള, കെ.എൻ.എ ഖാദർ, ടി.വി. ഇബ്രാഹീം, ആബിദ് ഹുസൈൻ തങ്ങൾ, എ.പി. അനിൽകുമാർ എന്നിവർ പങ്കെടുക്കും.

 ജനവാസമേഖലയെ ഒഴിവാക്കി കനോലി കനാൽ അടക്കമുള്ളവ പ്രയോജനപ്പെടുത്തി പൈപ്പ്ലൈൻ കൊണ്ടുപോവണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്. റീസർവ്വേ പൂർത്തിയാക്കാതെയും മുൻകൂട്ടി അറിയിപ്പ് നൽകാതെയുമുള്ള ഭൂമിയേറ്റെടുക്കൽ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

2012 മുതൽ 2015 വരെ സി.എ.ജി തയ്യാറാക്കിയ ഗെയിലുൾപ്പെടെയുള്ള കന്പനികളെ സംബന്ധിച്ച പെർഫോമൻസ് ഒാഡിറ്റ് റിപ്പോർട്ട് സമരസമിതിയുടെ ആശങ്കകൾ ശരിവയ്ക്കുന്നതാണെന്ന വാദമുയർത്തിയാണ് വീണ്ടും സമരരംഗത്തിറങ്ങുന്നത്. 

ഗെയിൽ പൈപ്പ്ലൈൻ കടന്നുപോവുന്ന പ്രദേശത്ത് 30 മീറ്റർ ദൂരപരിധിയിൽ വീടുൾപ്പെടെയുളള എല്ലാ കെട്ടിടങ്ങളും വൈദ്യുതി പോസ്റ്റുകളും പൊളിച്ചുനീക്കാമെന്ന് അതത് ജില്ലാ ഭരണകൂടങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഗെയിലിനെ അധികരിച്ച് സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

2017 സപ്തംബറിൽ പാർലിമെന്റിന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗെയിലിന്റെ പ്രവർത്തന പോരായ്മ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ പൈപ്പ് ലൈനുകളാണ് ഉപയോഗിക്കുന്നത്. 20 വർഷം ഗ്യാരണ്ടിയുളള പൈപ്പുകൾ അഞ്ച് വർഷം കൊണ്ട് തുരുന്പെടുത്തു. സമയാസമയം നടത്തേണ്ട അറ്റകുറ്റപണികളും നടക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടെന്ന് സമരസമിതി  പറയുന്നു.

You might also like

Most Viewed