ആഴ്ചയിൽ‍ അഞ്ച് ദി­വസം തലസ്ഥാ­നത്ത് ഉണ്ടാ­കണം : മന്ത്രി­മാ­ർ‍­ക്ക് കർ­ശന നി­ർ­ദേ­ശവു­മാ­യി­ മു­ഖ്യമന്ത്രി


തിരുവനന്തപുരം : ആഴ്ചയിൽ അഞ്ച് ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫീസുകളിൽ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാർ‍ക്ക് കർശന നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ചേരാനുദ്ദേശിച്ചിരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ക്വാറം തികയാത്തതിനെ തുടർ‍ന്ന് മാറ്റിവെച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ 10 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർക്ക് ശുപാർശ നൽകാനും തീരുമാനമായി.

ഫെബ്രുവരി ഒന്‍പതിനായിരുന്നു മുഖ്യമന്ത്രി വിളിച്ച പ്രത്യേക മന്ത്രിസഭാ യോഗം ക്വാറം തികയാഞ്ഞതിനെ തുടർ‍ന്ന് ഉപേക്ഷിച്ചത്. ഇത് സംസ്ഥാന ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. ഇതിനെതിരെ വൻ‍വിമർ‍ശനങ്ങൾ‍ ഉയർ‍ന്നത് സർ‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

അതേസമയം തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ ഇന്ന് ചേർ‍ന്ന മന്ത്രിസഭ യോഗത്തിൽ‍ ഉണ്ടായിരുന്നില്ല. 

You might also like

Most Viewed