സർ‍­ക്കാർ‍ സ്‌കൂ­ളു­കൾ‍ ഉയി­ർ‍­ത്തെ­ഴു­ന്നേ­ൽ‍­പ്പി­ന്റെ­ കാ­ലത്താ­ണെ­ന്ന് തോ­മസ് ഐസക്‌


ആലപ്പുഴ : സർ‍ക്കാർ‍ സ്‌കൂളുകൾ‍ ഉയിർ‍ത്തെഴുന്നേൽ‍പ്പിന്റെ കാലത്താണെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഈ വർ‍ഷം ഒന്നരലക്ഷം വിദ്യാർത്‍ഥികളാണ് അൺ‍ എയ്ഡഡ് വിട്ട് പൊതുവിദ്യാലയങ്ങളിൽ‍ ചേർ‍ന്നത്. സ്‌കൂളുകളിൽ‍ സർ‍ക്കാർ‍ ഭൗതികസാഹചര്യങ്ങൾ‍ മെച്ചപ്പെടുത്തുന്പോൾ‍ നന്നായി പഠിപ്പിക്കാൻ‍ അദ്ധ്യാപകരും നന്നായി പഠിക്കാൻ‍ കുട്ടികളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ സ്‌കൂൾ‍തല അക്കാദമിക് മാസ്റ്റർ‍ പ്ലാൻ്‍ സമർ‍പ്പണം നടത്തുകയായിരുന്നു മന്ത്രി. നാട് നന്നാകണമെങ്കിൽ‍ വിദ്യാഭ്യാസവും നന്നാകണം. പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കാൻ സർ‍ക്കാർ‍ നടത്തുന്ന പ്രവർ‍ത്തനങ്ങൾ‍ വിജയിപ്പിക്കാൻ അദ്ധ്യാപകരും പി.ടി.എകളും അർ‍പ്പണബോധത്തോടെ പ്രവർ‍ത്തിക്കണം. എട്ടുമുതൽ‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളും ഹൈടെക് ആക്കുകയാണ്. പ്രൈമറി അപ്പർ‍ പ്രൈമറി ക്ലാസുകൾ‍ക്കായി പ്രത്യേക ലാബും ആരംഭിക്കും. ഇതിലൂടെ പഠനം കൂടുതൽ‍ രസകരമാകും. കുട്ടികളുടെ ഭാഷാ കഴിവ് വർദ്‍ധിപ്പിക്കാൻ‍ എല്ലാ ക്ലാസുകളിലും വാർ‍ത്തകൾ‍ തയ്യാറാക്കി വായിക്കണം. ഹൈടെക് ക്ലാസ് മുറികൾ‍ പ്രയോജനപ്പെടുത്താൻ‍ അദ്ധ്യാപകർ‍ കൂടുതൽ‍ തയ്യാറെടുക്കണം. അദ്ധ്യാപകരെ സഹായിക്കാൻ‍ എസ്.എം.സികളും പി.ടി.എകളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ഗവ. മുഹമ്മദൻ‍സ് ഗേൾ‍സ് ഹയർ‍ സെക്കൻ‍ഡറി സ്‌കൂളിൽ‍ നടന്ന ചടങ്ങിൽ‍ നഗരസഭാ ചെയർ‍മാൻ‍ തോമസ് ജോസഫ് അദ്ധ്യക്ഷനായി. 

You might also like

Most Viewed