ടൺ‍ കണക്കി­നു­ നെ­ല്ല്‌ പാ­ടത്ത്‌ കെ­ട്ടി­ക്കി­ടക്കു­ന്നു­


കോട്ടയം : മാന്നാർ‍ പുത്തൻ‍കരി പാടശേഖരത്ത് കൊയ്‌ത നെല്ല് കെട്ടിക്കിടക്കുന്നു. ദിവസങ്ങളായി കൊയ്‌തെടുത്ത ടൺ‍ കണക്കിനു നെല്ലു കെട്ടിക്കിടക്കുന്നത്‌.  താര(പതിർ‌) കൂടുതൽ‍ ആവശ്യപെട്ട്‌ മില്ലുകാർ‍ കർ‍ഷകരെ ചൂഷണം ചെയ്യുകയാണ്‌. വേനൽ‍ മഴയ്ക്കു മുന്‍പ് സംഭരണം നടക്കുമോയെന്ന ആശങ്കയിലാണ് കടുത്തുരുത്തിയിലെ കർ‍ഷകർ‍. കഴിഞ്ഞവർ‍ഷം നൂറ്‌ കിലോ നെല്ലിനു മൂന്നു കിലോ താര നൽ‍കിയാണു സംഭരിച്ചത്‌. എന്നാൽ‍ ഇക്കുറി 15 കിലോ താരയാണു മില്ലുകാർ‍ ആവശ്യപെട്ടാണു മില്ലുകാർ‍ ആദ്യമേ തന്നെ എത്തിയരിക്കുന്നതെന്നും കർ‍ഷകർ‍ പറയുന്നു. 

മുൻ ‍വർ‍ഷങ്ങളെ അപേക്ഷിച്ചു ഏറ്റവും നല്ല നെല്ലാണ്‌ ഈ വർ‍ഷം ഉണ്ടായിരിക്കുന്നതെന്നും താരയുടെ പേരിൽ‍ കർ‍ഷകരെ ചൂഷണം ചെയ്യാനാണു മില്ലുടമകളും ഏജന്റുമാരും ശ്രമിക്കുന്നതെന്നും കർ‍ഷകർ‍ പറയുന്നു. സ്വർ‍ണം പണയം വെച്ചും, വായ്‌പയെടുത്തുമാണ് ഇത്തവണ കർ‍ഷകർ‍ കൃഷിയിറക്കിയിരിക്കുന്നത്‌. നെല്ലു വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചു വേണം കടങ്ങൾ‍ വീട്ടാനും കുടുംബത്തിലെ മറ്റ് കാര്യങ്ങൾ‍ നടത്താനുമെന്നും കർ‍ഷകർ പറുന്നു‍. 

You might also like

Most Viewed