ഇന്ന് മഹാ­ശി­വരാ­ത്രി ­:‌ ആലു­വാ­മണപ്പു­റം ഭക്തജനത്തി­രക്കി­ൽ


ആലുവ : ആലുവ മഹാശിവരാത്രിയാഘോഷം ഇന്ന്‌ നടക്കും. പിതൃമോക്ഷ കർ‍മ്മങ്ങൾ‍ക്ക് ഏറ്റവും പ്രശസ്തി നേടിയ സ്ഥലമാണ് ആലുവാ മണപ്പുറം. അതുകൊണ്ട് തന്നെ പിതൃമോക്ഷ കർ‍മ്മങ്ങൾ‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ നിന്നും നിവധിപ്പേരാണ് ഇന്ന് എത്തിച്ചേരുക. ഭക്തരെ വരവേൽക്കാനുള്ള സജ്ജീകരണങ്ങളെല്ലാം ക്ഷേത്രങ്ങളിൽ‍ പൂർത്തിയായി. ഇന്നു രാത്രി മുതൽ‍ നാളെ ഉച്ചവരെ നീളുന്ന ബലിതർ‍പ്പണ ചടങ്ങുകളും നടക്കും. 

ഇന്ന് അർ‍ദ്ധ രാത്രി മുതലാണ് കറുത്ത വാവ് ആരംഭിക്കുന്നത്. അതിനാൽ‍ പിതൃമോക്ഷ കർ‍മ്മങ്ങൾ‍ക്കായി കൂടുതൽ‍ പേരും ഉച്ചയോടെയാണ് മണപ്പുറത്തേക്ക് എത്തിച്ചേരും എന്ന് ദേവസ്വം ബോർ‍ഡ് അറിയിച്ചു. ഇന്ന് അർ‍ദ്ധ രാത്രി മുതൽ‍ നാളെ ഉച്ചവരെയുള്ള സമയങ്ങളിലാണ് മണപ്പുറത്ത് ഏറ്റവും കൂടുതൽ‍ തിരക്ക് അനുഭവപ്പെടുന്നത്. 

തിരുവിതാംകൂർ‍ ദേവസ്വം ബോർ‍ഡ്‌, ശ്രീനാരായണ ധർ‍മ്മസംഘം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ‍ പെരിയാറിന്റെ ഇരുകരകളിലുമായി ബലി തർ‍പ്പണം നടക്കും. ദേവസ്വം ബോർ‍ഡും അദ്വൈതാശ്രമവുമാണ്‌ ബലതർ‍പ്പണത്തിന്‌ നേതൃത്വം നൽ‍കുന്നത്‌. കർ‍മ്മങ്ങൾ‍ നടത്തുന്നതിനായി പത്ത് ലക്ഷത്തോളം ആളുകൾ‍ എത്തിച്ചേരുമെന്നാണ് ദേവസ്വം ബോർ‍ഡ് പ്രതീക്ഷിക്കുന്നത്. ഇവർ‍ക്കായി മണപ്പുറത്ത് 150 ഓളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ദേവസ്വം ബോർ‍ഡിന്റെ സ്ഥിരം ബലിത്തറകളും ഉണ്ട്. 

ക്ഷേത്രത്തിൽ രാവിലെ ഏഴിനു തുടങ്ങിയ ലക്ഷാർച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിനിൽക്കുകയാണു മണപ്പുറം. പുഴയോരത്തു നൂറ്റന്പതോളം ബലിത്തറകൾ സജ്ജമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും തർപ്പണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഹരിത പ്രോട്ടോക്കോൾ‍ അനുസരിച്ചാണ് ഇന്നവണ ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി  ആലുവാ നഗരത്തിൽ‍ ഗതാഗത നിയന്ത്രണവും ഏർ‍പ്പെടുത്തി. 

You might also like

Most Viewed