സ്ത്രീ­കൾ ശക്തി­ തി­രി­ച്ചറി­യു­ന്നതാണ് സ്ത്രീ­ ശാ­ക്തീ­കരണം : നടി­ ശാ­രദ


കൊച്ചി : സ്ത്രീകൾക്ക് തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണമെന്ന് പ്രമുഖ ചലച്ചിത്ര നടി ശാരദ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ വിമൻ സെൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ പിന്തുണയ്ക്കുന്ന കഥാപാത്രങ്ങളാണ് താൻ കൂടുതൽ ചെയ്തത്. സിനിമകൾ കണ്ട് സമൂഹത്തിൽ മാറ്റമുണ്ടായി എന്നറിഞ്ഞതാണ് സിനിമാജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയത്. പിരിഞ്ഞുകഴിയുന്ന ദന്പതികൾ തന്റെ സിനിമ കണ്ട ശേഷം ഒന്നിക്കാൻ തയ്യാറായത് ഇന്നും അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും അവർ പറഞ്ഞു. അന്നത്തെ നായകൻമാരുടെയും സിനിമാ പിന്നണി പ്രവർത്തകരുടെയും സ്നേഹവും സഹകരണവുമാണ് സിനിമയിൽ മുന്നോട്ട് പോകാൻ കരുത്ത് പകർന്നതെന്നും അവർ പറഞ്ഞു. 

You might also like

Most Viewed