ബാ­റു­കൾ തു­റക്കാ­മെ­ന്ന് സി­.പി­.എം ഉറപ്പ് നൽ­കി­യി­രു­ന്നു­ : ബി­ജു­ രമേ­ശ്


തിരുവനന്തപുരം : ഭരണം കിട്ടിയാൽ പൂട്ടിയ ബാറുകൾ എല്ലാം തുറക്കാമെന്ന് സി.പി.എം ഉറപ്പ് നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി കെ.എം.മാണിക്കെതിരേ കോഴയാരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നത്. തിരഞ്ഞെടുപ്പിന് മുന്പ് വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും താൻ കണ്ടിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തി.

തിരഞ്ഞെടുപ്പ് വിജയിച്ച് അധികാരം ലഭിച്ചതോടെ സി.പി.എം വാഗ്ദാനങ്ങൾ ലംഘിക്കുകയായിരുന്നു. ത്രീസ്റ്റാർ വരെയുള്ള ബാറുകൾ തുറക്കാൻ പിണറായി സർക്കാർ തയ്യാറായെങ്കിലും എൽ.ഡി.എഫ് നടത്തിയ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് ബിജു രമേശ് തന്‍റെ ഉടമസ്ഥതയിലുള്ള ബാറുകളൊന്നും തുറന്നിരുന്നില്ല. ഇത്തരത്തിലല്ല സി.പി.എം വാഗ്ദാനം നൽകിയിരുന്നതെന്നും വാഗ്ദാനങ്ങൾ പാലിക്കാതെ തന്‍റെ മാത്രം ബാറുകൾ തുറക്കാൻ തയാറല്ലെന്നുമാണ് ബിജു രമേശിന്‍റെ നിലപാട്.

എൽ. ഡി.എഫിന്‍റെ മഹത്വം കൊണ്ടൊന്നുമല്ല ഭരണത്തിൽ കയറിയതെന്നും കെ.എം.മാണിയുടെ അഴിമതികൾ താൻ വിളിച്ചുപറഞ്ഞതുകൊണ്ടാണെന്നും ബിജു രമേശ് പറഞ്ഞു. ബാർകോഴ കേസിൽ നിന്നും മാണിയെ ഒഴിവാക്കിയാൽ സി.പി.എം വഞ്ചിച്ചുവെന്ന് തന്നെ പറയേണ്ടി വരും. മാണിയെ വെള്ളപൂശുന്പോൾ എൽ.ഡി.എഫ് തന്നെ മാത്രമല്ല, മുന്നണിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്നും ബിജു രമേശ് ആരോപിക്കുന്നു. 

You might also like

Most Viewed