ശു​­​ഹൈ​ബ് വധം : അ​ന്വേ​­​ഷ​ണ ഉ​ദ്യോ​­​ഗ​സ്ഥ​ന് വ​യ​ർ​­ല​​സി​ൽ ചീ­ത്തവി­ളി­


കണ്ണൂർ : ശുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ട ഡി.വൈ.എസ്.പിക്ക് പോലീസിന്‍റെ ഔദ്യോഗിക വയർലസ് സെറ്റിൽ ചീത്തവിളി. ചീത്തവിളിച്ചയാളെ കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഏത് പോലീസ് േസ്റ്റഷനിൽ നിന്നാണ് വിളിവന്നതെന്ന‌ു കണ്ടെത്താനാണ് അന്വേഷണം.  

ദിവസവും രാവിലെ 7.30നും 8.30നുമിടയിൽ ജില്ലാ പോലീസ് മേധാവി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയർലസിൽ വിളിച്ചു വിവരങ്ങൾ ആരായുന്ന പതിവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ േസ്റ്റഷനിൽ ലഭിച്ച പരാതികൾ, രജിസ്റ്റർ ചെയ്ത കേസുകൾ തുടങ്ങിയവയുടെ എണ്ണമാണ് നൽകേണ്ടത്. എസ്.പി ഇല്ലാത്തതിനാൽ ഡി.വൈ.എസ്.പി േസ്റ്റഷനിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്പോഴാണ് ആരോ ഇടയിൽ ക‍യറി അസഭ്യം പറഞ്ഞത്. ജില്ലാ ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ നിന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, ഏത് േസ്റ്റഷനിൽ നിന്നാണ് വിളി വന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

You might also like

Most Viewed