ആദി­വാ­സി­ മേ­ഖലയി­ലെ­ പദ്ധതി­കളെ­ക്കു­റി­ച്ച് ധവളപത്രമി­റക്കണം : വി­.എം സു­ധീ­രൻ


തൃശ്ശൂർ‍ : സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ‍ സർ‍ക്കാർ‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി. മുൻ‍ പ്രസിഡണ്ട് വി.എം സുധീരൻ. ദളിത്, ആദിവാസി പീഡനങ്ങൾ‍ക്കെതിരേ ദളിത് കോൺ‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാനിഷാദ ധർ‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആദിവാസി ഊരുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷൻ‍ സമഗ്രപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മിഷൻ‍ ചെയർ‍മാൻ‍ മോഹൻ‍കുമാറുമായി തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടെന്നും സുധീരൻ‍ വ്യക്തമാക്കി.

വഴിമുട്ടി നിൽ‍ക്കുകയാണ് ആദിവാസി ജീവിതം. അവരെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ‍ രാഷ്ട്രീയവ്യത്യാസമില്ല. രാഷ്ട്രീയ− ഉദ്യോഗസ്ഥ− പോലീസ് മാഫിയയാണ് ആദിവാസികളെ ചൂഷണം ചെയ്യുന്നത്. ആദിവാസികളുടെ ഭൂമി ക്വാറിമാഫിയ തട്ടിയെടുക്കുന്നു. അതിരപ്പിള്ളിയിൽ‍ നിർമ്മാണ പ്രവർ‍ത്തനം നടത്തുന്നതിനാണ് വൈദ്യുതിവകുപ്പിന് താൽപര്യം. നിയമവാഴ്ചയുടെ അഭാവമാണ് ആദിവാസിമേഖലകളിൽ‍. പോലീസ് ആദിവാസികൾ‍ക്കൊപ്പമില്ല. രക്ഷിക്കാൻ‍ ബാധ്യസ്ഥരായ ഭരണകൂടസംവിധാനങ്ങൾ‍ ചൂഷകസംഘത്തിനൊപ്പമാണെന്ന് അദ്ദേഹം ആരോപിച്ചു. 

ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം തൃശ്ശൂരിൽ‍ പോസ്റ്റ്‌മോർ‍ട്ടത്തിന് കൊണ്ടുവന്നപ്പോൾ‍ സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രി ആദരാഞ്ജലി അർ‍പ്പിക്കാൻ‍ പോകാതിരുന്നത് ഗുരുതരവീഴ്ചയാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കെ.പി.സി.സി. സെക്രട്ടറി എൻ.കെ. സുധീർ‍ അദ്ധ്യക്ഷനായി. 

You might also like

Most Viewed