വി­നയൻ വധക്കേ­സ് : ഒന്നാം പ്രതി­ക്ക് ഇരട്ട ജീ­വപര്യന്തം : 6, 7 പ്രതി­കൾ­ക്ക് ഒരു­ വർ­ഷം കഠി­നതടവ്


ഇരിങ്ങാലക്കുട : ടെന്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കൊന്നക്കുഴി കുടംമാട്ടി രമേശ് (48), 6, 7 പ്രതികളായ ആളൂർ പുതുശ്ശേരി ആന്റു (43), കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാന്പിള്ളി സെബി (43) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ശിക്ഷ വിധിച്ചു. 

ഒന്നാം പ്രതിക്ക് കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും, വധശ്രമത്തിന് ജീവപര്യന്തം കഠിന തട വിനും അന്പതിനായിരം രൂപ വീതം പിഴ അടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചത്. 6, 7 പ്രതികളെ തെളിവ് നശിപ്പിക്കൽ കുറ്റത്തിന് ഒരു വർഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴ അടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചത്.

2003 സെപ്തംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിനയന്റെ അയൽവാസിയായ കൊന്നക്കുഴി രാജനുമായുള്ള മുൻവൈരാഗ്യമൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കേസിലെ ഒന്നാം പ്രതി രമേഷ്, ബൈക്കിൽ പോകുകയായിരുന്ന വരന്തരപ്പിള്ളി സ്വദേശി കൈതയിൽ വീട്ടിൽ വിനയനെയും സുഹൃത്ത് തോരപ്പ വീട്ടിൽ മുജീബിനെയും ടെന്പോ ഓടിച്ച് മനഃപൂർവ്വം ഇടിച്ചു വീഴ്ത്തി നിറുത്താതെ പോകുകയും വിനയൻ മരിക്കുകയും മുജീബിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം പ്രതികൾ തെളിവുകൾ നശിപ്പിക്കുകയും വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസ് കേസ് അപകടമരണമായി രജിസ്റ്റർ ചെയ്ത് അവസാനിപ്പിച്ചിരുന്നു.

പിന്നീട് വിനയന്റെ കുടുംബാംഗങ്ങളുടെ പ്രതിഷേധവും കോടതി ഇടപെടലും മൂലം കേസ് ഹൈകോടതി ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ പോലീസ് േസ്റ്റഷനിൽ ഹാജരാക്കിയ മരണത്തിനു കാരണമായ വാഹനവും പ്രതിയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്രൈം ബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ് പെക്ടർമാരായ സി.പി വേലായുധൻ, എം.എസ് ബാലസുബ്രഹ്്മണ്യൻ, സി. അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

You might also like

Most Viewed