വ​നാ​­​­​­​തി​­​­​­​ർ​­­ത്തി​­​­​­​യി​ൽ ക​ടു​­​­​­​വ​യെ­­­ ച​ത്ത നി​­​­​­​ല​യി​ൽ ക​ണ്ടെ​­​­​­​ത്തി


വയനാട് : ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പാതിരി നോർത്ത് മുടവൻകര വനാതിർത്തിയിൽ 13 വയസ് മതിക്കുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം നാലോടെയാണ് കടുവയുടെ ജഡം പ്രദേശവാസികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിക്കേറ്റ നിലയിലാണ് വലതുകാൽ. 

രണ്ടാഴ്ച മുന്പ് പാക്കം കുറുവ വെളുകൊൽലി കുറിച്ചിപ്പറ്റ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയാണ് ചത്തതെന്നാണ് വനപാലകരുടെ നിഗമനം. ശൽയക്കാരനായ കടുവയെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ച മുന്പ് വനത്തിൽ വിവിധ ഭാഗങ്ങളിൽ കാമറ സ്ഥാപിച്ചിരുന്നു.

You might also like

Most Viewed