സഭാ­ ഭൂ­മി­യി­ടപാ­ട് : കർദ്ദിനാളിനെതിരെ എഫ്.ഐ.ആർ.കോ­ടതി­യിൽ സമർ­പ്പി­ച്ചു­


കൊച്ചി : സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ എഫ്ഐആർ. വിശ്വാസ വഞ്ചന, ചതി , ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഭൂമിയിടപാടിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകിയ ചേർത്തല സ്വദേശി ഷൈൻ വർഗീസിന്റെ മൊഴിയാണ് സെൻട്രൽ പോലീസ് രേഖപ്പെടുത്തിയത്.

ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശപ്രകാരം ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. കുസാറ്റിലെ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോഷ്വ പുതുവ, ആർച്ച് ബിഷപ് ഹൗസിലെ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വടക്കുന്പാടൻ, റിയൽ എേസ്റ്ററ്റ് ഇടപാടുകാരൻ സാജു വർഗീസ് എന്നിവരാണ് രണ്ട് മുതൽ നാല് വരെ പ്രതികൾ. ഇവർക്കെതിരായ എഫ്.ഐ.ആർ പോലീസ് കോടതിയിൽ സമർപ്പിച്ചു. 

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ കർദ്ദിനാൾ അപ്പീൽ നൽകിയിരിക്കുന്നതിനാൽ അതിൽ തീർപ്പുണ്ടായതിന് ശേഷമേ നാലു പ്രതികളെയും ചോദ്യം ചെയ്യുകയുള്ളൂവെന്ന് അറിയുന്നു. സഭയുടെ അധിപനായതിനാൽ കർദ്ദിനാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യില്ല. എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയ കുറ്റങ്ങൾ തെളിഞ്ഞാൽ രണ്ടു വഴികളാകും അന്വേഷണസംഘം സ്വീകരിക്കുക. പോലീസിന്റെ സ്വാഭാവിക നടപടിക്രമമായ അറസ്റ്റുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാം. അല്ലെങ്കിൽ അന്വേഷണവിവരങ്ങൾ വിശദമാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാം. ഹൈക്കോടതി ഉത്തരവിൽ കേസെടുത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകാനാണ് സാദ്ധ്യത.

You might also like

Most Viewed