നയാ­ഗ്രയിൽ കാ­ണാ­താ­യ മലയാ­ളി വി­ദ്യാ­ർ­ത്ഥി­യു­ടെ­ മൃ­തദേ­ഹം കണ്ടെ­ത്തി­


ഇടുക്കി : ഒരു മാസം മുന്പ് കാനഡയിലെ നയാഗ്രയിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാർ മനയത്ത് ജോളി വർഗീസിന്റെ മകൻ ‍ഡാനി ജോസഫിന്റെ (20) മൃതദേഹമാണ് വെള്ളച്ചാട്ടത്തിനു സമീപം തീരത്ത് മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

ഹോട്ടൽ മാനേജ്മെന്റ് അവസാന വർഷ വിദ്യാർത്ഥി ആയിരുന്ന ഡാനി പഠനത്തോടൊപ്പം  വെള്ളച്ചാട്ടത്തിനു സമീപമുള്ള മൈൽസ്റ്റോണിലെ മാരിയറ്റ് ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ഫെബ്രുവരി 14 മുതലാണ് ഡാനിയെ കാണാതായത്. ഫോൺ സ്വിച്ചോഫ് ആയിരുന്നു. സുഹൃത്തുക്കളും ഡാനി പഠിച്ചിരുന്ന കോേളജ് അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ പോലീസ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കനത്ത മഞ്ഞു വീഴ്ചയിൽ തിരച്ചിൽ നിർത്തുകയായിരുന്നു. തണുപ്പ് കുറഞ്ഞു മഞ്ഞ് ഉരുകാൻ ആരംഭിച്ചതോടെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നയാഗ്രയിലെ ഹാമിൽട്ടൺ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാൻ  അവിടുത്തെ മലയാളി സമൂഹം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ശ്രമം ആരംഭിച്ചു.

You might also like

Most Viewed