ക​​​രി​​​­​​​പ്പൂ​​​­​​​രിൽ മൂ​­​ന്ന് യാ​­​ത്ര​ക്കാ​­​രിൽ നി​­​ന്ന് 47 ല​​​ക്ഷ​​​ത്തി​​​­​​​ന്റെ­ സ്വർ​​​­ണം പി​­​ടി​­​കൂ​­​ടി


മലപ്പുറം : ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 47 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മൂന്ന് പേരിൽ നിന്നാണ് 47,31,558 രൂപയുടെ 1531.26 ഗ്രാം സ്വർണം കണ്ടെടുത്തത്. 

ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പ്രത്യേക സംയുക്തത്തിൽ നിന്നും 594.25 ഗ്രാം തൂക്കവും 18,36233 രൂപ വിലയും വരുന്ന സ്വർണമാണ് ഒരു യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തത്. ഇതേ വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മിശ്രിതത്തിൽ നിന്നും 608.9 ഗ്രാം സ്വർണം പിടികൂടി. ഇതിന് മൊത്തം 1881501 രൂപ വില വരും.ദുബായിൽനിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നാണ് 328.1 ഗ്രാം സ്വർണം കണ്ടെടുത്തത്.കണ്ണൂർ സ്വദേശിയായ ഇയാൾ പൊടിരൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.ഇതിന് 1013824 രൂപ വിലവരും.

You might also like

Most Viewed