ഇടത് ­പക്ഷവും സവർ­ണ - ന്യൂ­നപക്ഷത്തി­ന്റെ­ പി­ടി­യി­ൽ: വെ­ള്ളാ­പ്പള്ളി­ നടേ­ശൻ


തൃശ്ശൂർ : ഇടതുപക്ഷം പോലും സവർ ണ, ന്യൂനപക്ഷ പിടിയിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി പുതുക്കാട് യൂണിയൻ വടക്കൻ മേഖലാ കുടുംബ സംഗമം വരാക്കര ഭഗവതി ക്ഷേത്രം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മാൻ ഹോളിൽ കുടുങ്ങി കൊല്ലപ്പെട്ട നൗഷാദ് എന്ന യുവാവിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ഭാര്യക്ക് സർക്കാർ ജോലിയും നൽകി. എന്നാൽ ഈ വിവേചനം ചൂണ്ടിക്കാണിച്ചപ്പോൾ താൻ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് വി.എം സുധീരൻ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി എനിക്കെതിരെ കേസെടുപ്പിച്ചു. കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ കോടതി പോലും എന്റെ നിലപാട് ശരിവച്ചു.

അതേ സമയം, സീറോ മലബാർ സഭയുടെ ഭൂമി വിൽപ്പന സംബന്ധിച്ച് കർദ്ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പോലീസ് അനങ്ങാതിരുന്നപ്പോൾ സുധീരൻ അടക്കമുള്ള രാഷ്ട്രീയക്കാർ എന്തുകൊണ്ട് അഭിപ്രായം പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇത് ന്യൂനപക്ഷ പ്രീണനമാണെന്നും പുതുക്കാട് മേഖലയിൽ പണ്ട് ഉണ്ടായിരുന്ന നിരവധി ഓട്ടുകന്പനികൾ നിയമങ്ങൾ ഉണ്ടാക്കി അടച്ചുപൂട്ടിയപ്പോൾ അത് തുറക്കാനോ തൊഴിലാളികളെ സംരക്ഷിക്കാനോ ആരും മുന്നോട്ടുവന്നില്ലെന്നും കന്പനികളിൽ മഹാഭൂരിപക്ഷവും പിന്നാക്കക്കാരുടേതായിരുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മുന്നാക്കക്ഷേമ വകുപ്പ് രൂപീകരിച്ച് ജയിലിൽ നിന്നിറങ്ങിയ ആർ. ബാലകൃഷ്ണപ്പിള്ളയെ ചെയർമാനാക്കി ആവശ്യത്തിന് ഫണ്ടും നൽകി. എന്നാൽ പിന്നാക്കക്ഷേമ വകുപ്പിനോട് അവഗണന മാത്രമാണെന്നും സർക്കാർ ഖജനാവ് ന്യൂനപക്ഷങ്ങൾ ചോർത്തിക്കൊണ്ടുപോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.ആർ. ഗോപാലനെ വെള്ളാപ്പള്ളി ആദരിച്ചു. സംഘാടക സമിതി ചെയർമാൻ സാബുരാജ് ചുള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

You might also like

Most Viewed