പാലക്കാട്­ ജി­ല്ലയിൽ‍ ഉത്തരവാ­ദി­ത്വ ടൂ­റി­സം പദ്ധതി­ നടപ്പി­ലാ­ക്കും


പാലക്കാട് : ജില്ലയിൽ‍ ഉത്തരാവാദിത്ത ടൂറിസം നടപ്പിലാക്കുമെന്ന്‌ മന്ത്രി കടകം പള്ളി സുരേന്ദ്രൻ. മംഗലം ഡാം ഉദ്യാന നവീകരണോദ്‌ഘാടനം നിർവ്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ‍ ഏഴ്‌ ജില്ലകളിലാണ്‌ ഉത്ത രവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്‌. വിനോദ സഞ്ചാര മേഖലയിൽ‍ പാലക്കാടിന്റെ സാധ്യതകൾ‍ പരിഗണിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന്‌ 16 കോടിയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. വെള്ളിയാങ്കല്ല്് പൈതൃക പാർ‍ക്ക്‌, കാഞ്ഞിരപ്പുഴ −മലന്പുഴ ഡാമുകൾ‍, പാലക്കാട്‌ വാടിക−ശിലാവാടിക ഉദ്യാനം എന്നിവയുടെ നവീകരണം ഗ്രീൻ‍ കാർ‍പ്പറ്റ്‌ പദ്ധതിയിൽ‍ ഉൾ‍പ്പെടുത്തി പൂർ‍ത്തിയാക്കുമെന്നും  മന്ത്രി വ്യക്തമാക്കി.

കാഞ്ഞിരപ്പുഴ ഡാം ഉദ്യാന നവീകരണത്തിന്‌ മൂന്ന്‌ കോടിയും മലന്പുഴ റോക്‌ ഗാർ‍ഡൻ‍ വികസനത്തിന്‌ ഒരു കോടിയും വാടിക −ശിലാവാടിക ഉദ്യാന നവീകരണത്തിന്‌ 71 ലക്ഷവും ചെലവഴിക്കും.  നെല്ലിയാന്പതിയിൽ‍ ടൂറിസം വകുപ്പിന്റെ സ്ഥലത്ത്‌ വിപുലമായ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി മന്ത്രിസഭാ പരിഗണനയിലാണ്‌. പൈതൃക സംരക്ഷണ പദ്ധതിക്ക്‌ കോട്ടായി ഗ്രാമപഞ്ചായത്തിൽ‍ തുടക്കമിടും. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി വിദേശ സഞ്ചാരികൾ‍ക്ക്‌ ഗ്രാമീണ ജീവിതത്തെ അടുത്തറിയുന്നതിനായി വില്ലേജ്‌ ലൈഫ്‌ എക്‌സ്പീരിയൻ‍സ്‌ പാക്കേജ്‌ നടപ്പിലാക്കും. ഡാം നവീകരണ പ്രവൃത്തികൾ‍ കൃത്യസമയത്ത്‌ പൂർ‍ത്തിയാക്കണം. എം. എൽ‍.എയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ്‌ കമ്മിറ്റി നിർമ്മാണ പുരോഗതി വിലയിരുത്തണം. ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകൾ‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

ഡി.റ്റി.പി.സി.യുടെ നേതൃത്വത്തിൽ‍ 4.76 കോടിയുടെ നവീകരണ പ്രവർ‍ത്തന ങ്ങളാണ്‌ മംഗലം ഡാം ഉദ്യാനത്തിൽ‍ നടക്കുക. പൊതുമേഖല സ്ഥാപനമായ വാപ്‌കോസിനാണ്‌ നിർമ്മാണ ചുമതല. നടപ്പാത, കഫറ്റിരിയ, ശുചിമുറി, പൂന്തോട്ടം, കൂട്ടികളുടെ പാർ‍ക്ക്‌ എന്നിവയുടെ നിർമ്മാണം 18 മാസത്തിനകം പൂർ‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ കെ.ഡി പ്രസേനൻ‍ എം.എൽ‍.എ അദ്ധ്യക്ഷനായി.

You might also like

Most Viewed