രണ്ട്­ കു­ട്ടി­കൾ നൂ­റണി­ ക്ഷേ­ത്രക്കു­ളത്തിൽ മു­ങ്ങി­ മരി­ച്ചു­


പാ­ലക്കാ­ട്: കൂ­ട്ടു­കാ­രോ­ടൊ­പ്പം കു­ളി­ക്കാ­നി­റങ്ങി­യ നൂ­റണി­ ക്ഷേ­ത്രക്കു­ളത്തിൽ രണ്ട് കു­ട്ടി­കൾ മു­ങ്ങി­ മരി­ച്ചു­. നൂ­റണി­ ഗ്രാ­മത്തി­ലെ­ നീ­ലകണ്ഠന്റെ­ മകൻ നാ­രാ­യണൻ (ഭരത്-15), എൻ.പി സു­ബ്രഹ്്മണ്യന്റെ­ മകൻ പരമേ­ശ്വരൻ (സു­രജ്-15) എന്നി­വരാ­ണ്­ മരി­ച്ചത്. ഇന്നലെ­ വൈ­കി­ട്ട് അഞ്ചോ­ടെ­യാ­ണ് ദു­രന്തം. ഒപ്പം കു­ളി­ക്കാ­നി­റങ്ങി­യ മു­രു­കേ­ശ്, ജയറാം എന്നി­വർ രക്ഷപ്പെ­ട്ടു­.

നീ­ന്തൽ അറി­യാ­വു­ന്ന മു­രു­കേ­ശാ­ണ്­ ജയറാ­മി­നെ­ രക്ഷി­ച്ചത്. മറ്റു­ള്ളവരെ­ രക്ഷി­ക്കാ­നു­ള്ള ശ്രമം പരാ­ജയപ്പെ­ട്ടു­. നി­ലവി­ളി­ കേ­ട്ടെ­ത്തി­യ സമീ­പവാ­സി­കൾ ഇരു­വരെ­യും കു­ളത്തിൽ നി­ന്ന്­ കരകയറ്റി­യെ­ങ്കി­ലും രക്ഷി­ക്കാ­നാ­യി­ല്ല. കു­ട്ടി­കൾ ഉൾ­പ്പെ­ടെ­യു­ള്ളവർ ഇവി­ടെ­ കു­ളി­ക്കാ­റു­ണ്ടെ­ങ്കി­ലും കഴി­ഞ്ഞ ദി­വസം പെ­യ്ത കനത്ത മഴയിൽ വെ­ള്ളം കൂ­ടി­യതാ­കാം അപകട കാ­രണമെ­ന്ന്­ പരി­സരവാ­സി­കൾ പറഞ്ഞു­. കു­ളത്തി­ലെ­ ചെ­ളി­യും അപകട കാ­രണമാ­യി­. ചെ­ളി­നീ­ക്കി­ കു­ളം വൃ­ത്തി­യാ­ക്കു­ന്ന പ്രവൃ­ത്തി­ നടക്കവെ­യാ­ണ് ദു­രന്തം. നാ­രാ­യണൻ മൂ­ത്താ­ന്തറ കർണകയമ്മൻ ഹൈ­സ്കൂ­ളി­ലെ­ 10 ാം ക്ലാസ് വി­ദ്യാ­ർത്­ഥി­യാ­ണ്. അമ്മ പൂ­ർ­ണ. സഹോ­ദരൻ ശരത്. പരമേ­ശ്വരൻ പാ­ലക്കാട് ബി­ഗ്ബസാർ ഗവ. ഹയർ സെ­ക്കൻ­ഡറി­ സ്കൂ­ളി­ലെ­ ഒൻ­പതാം ക്ലാസ് വി­ദ്യാ­ർ­ഥി­യാ­ണ്. അമ്മ സു­ബലക്ഷ്മി­. സഹോ­ദരി­ സൂ­ര്യ. മൃ­തദേ­ഹങ്ങൾ ജി­ല്ലാ­ ആശു­പത്രി­ മോ­ർ­ച്ചറി­യി­ലേ­ക്ക് മാ­റ്റി­.

കു­ളത്തിൽ ഒപ്പമു­ണ്ടാ­യി­രു­ന്ന കൂ­ട്ടു­കാ­രിൽ ഒരാ­ളെ­ രക്ഷി­ക്കാ­നെ­യെ­ങ്കി­ലും അവർ രണ്ട് ­പേ­രെ­ കൈ­കളിൽ കോ­രി­യെ­ടു­ക്കാൻ മു­രു­കേ­ശനാ­യി­ല്ല. ജയറാ­മി­നെ­ മാ­ത്രമേ­ രക്ഷി­ക്കാ­നാ­യു­ള്ളു­. നാ­രാ­യണനും പരമേ­ശ്വരനും ചെ­ളി­യിൽ കു­ടു­ങ്ങി­പ്പോ­യതു­കാ­രണമാണ് രക്ഷി­ക്കാൻ കഴി­യാ­തെ­വന്നത്. രണ്ട് ­പേ­രും പരീ­ക്ഷാ­ തി­രക്കു­കൾ കഴി­ഞ്ഞ് നീ­ന്തൽ‌ പഠി­ക്കാ­നു­ള്ള തയ്യാ­റെ­ടു­പ്പി­ലാ­യി­രു­ന്നെ­ന്നു­ കൂ­ട്ടു­കാർ പറഞ്ഞു­. വാ­ർ­ഡ് കൗ­ൺ­സി­ലർ ടി­.എം രാ­മചന്ദ്രനും സൗ­ത്ത് അഡീ­ഷനൽ എസ്ഐ അബ്ദുൽ ഗഫൂ­റി­ന്റെ­ നേ­തൃ­ത്വത്തിൽ പോലീ­സും സ്ഥലത്തെ­ത്തി­യി­രു­ന്നു­.

You might also like

Most Viewed