കാർ‍ പു­ഴയി­ലേ­ക്ക് മറി­ഞ്ഞ് എട്ട് ­പേ­ർ‍­ക്ക് പരി­ക്ക്


ഉപ്പുതറ: കാർ‍ ചിന്നാർ‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുവയസ്സുള്ള കുട്ടിയടക്കം എട്ട്പേർ‍ക്ക് പരിക്ക്. ചെന്പകപ്പാറ പറപ്പള്ളിക്കുന്നേൽ‍ സജി (44), ഭാര്യ ലൂസി (42), മക്കളായ ഫാൻ‍സി സോന (18), ഫെബിന (12), സജിയുടെ സഹോദരൻ സതീഷ് (36), ഭാര്യ ജോസ്മിന്‍ (23), മകൾ‍ നവീന (2), ഡ്രൈവർ‍ ചേലക്കൽ‍ ദാനിയേൽ‍ (27) എന്നിവർ‍ക്കാണ് പരിക്കേറ്റത്. കന്യാകുമാരിയിൽ‍ പോയി മടങ്ങുകയായിരുന്നു. നികട്ടപ്പന−-കുട്ടിക്കാനം സംസ്ഥാനപാതയിലാണ് യന്ത്രണംവിട്ട് കാർ മറിഞ്ഞത്.‍ 

ചിന്നാർ‍ നാലാം മൈലിനും ഏറുന്പടത്തിനും ഇടയിൽ‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ 6.30−ഓടെയാണ് അപകടം. നിയന്ത്രണം വിട്ടുമറിഞ്ഞ കാർ‍
200 അടിയോളം താഴ്ചയിൽ‍ ചിന്നാർ‍ പുഴയിലാണ് പതിച്ചത്. തൊട്ടുപിന്നാലെ കാറിലും ബൈക്കിലും വന്നവരും അപകടത്തിൽ‍പ്പെട്ടവരുടെ കരച്ചിൽ‍ കേട്ട്
ഓടിക്കൂടിയ നാട്ടുകാരും പള്ളിയിൽ‍ പ്രാർ‍ത്ഥനയ്ക്ക് എത്തിയവരും ചേർ‍ന്നാണ് രക്ഷാപ്രവർ‍ത്തനം നടത്തിയത്.അപ്പോഴേക്കും ഉപ്പുതറ പോലീസും പീരുമേ
ട്ടിൽ‍ നിന്ന് ഫയർ‍ഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സജിയുടെയും ദാനിേയലിന്റെയും പരിക്ക് ഗുരുതരമായതിനാൽ‍ ഇവരെ വൈക്കത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാർ‍ പൂർ‍ണമായും തകർ‍ന്നു. പുഴയിൽ‍ നീരൊഴുക്ക് കുറവായിരുന്നത് തുണയായി.

You might also like

Most Viewed