സെ­ന്റ് തോ­മസ് കേ­രളത്തിൽ വന്നി­ട്ടി­ല്ല; സഭയു­ടെ­ വാ­ദം തള്ളി­ എം.ജി­.എസ് നാ­രാ­യണൻ‍


കോഴിക്കോട് : ക്രിസ്തു ശിക്ഷ്യൻ‍ സെന്റ് തോമസ് കേരളത്തിൽ‍ വന്നുവെന്നും ഇല്ലെന്നുമുള്ള വാദത്തിൽ‍ പ്രതികരണവുമായി ചരിത്രകാരൻ‍ എം.ജി.എസ് നാരായണൻ‍. സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ലെന്ന് സഭയുടെ നിലപാട് തള്ളിക്കൊണ്ട് എം.ജി.എസ് പറഞ്ഞു. 

സെന്റ തോമസ് കേരളത്തിൽ വന്നുവെന്ന് പറയുന്ന കാലത്ത് കേരളത്തിൽ‍ ബ്രാഹ്്മണർ‍ പോയിട്ട് ജനവാസം പോലും ഇല്ലായിരുന്നെന്നും പുരാസ്തുപരമായി സെന്റ് തോമസ് കേരളത്തിൽ‍ വന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്നും എം.ജി.എസ് വ്യക്തമാക്കി.

ഇവിടെ വന്നിട്ട് എന്തുചെയ്യാൻ‍, ഇവിടെ കാട് മാത്രമേയുള്ളൂ. അപ്പോൾ‍ പിന്നെ എന്തിനാണ് വരുന്നത്. എന്താണ് ചെയ്യുകയെന്നും എം.ജി.എസ് ചോദിച്ചു. ചരിത്രത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നത് പതിവാണെന്നും എം.ജി.എസ് കൂട്ടിച്ചേർ‍ത്തു. മൗര്യൻ‍ കാലത്തിന്റെ അവസാനകാലത്ത് മാത്രമാണ് ഇവിടെ ജനവാസമുണ്ടായത്. എ.ഡി നൂറ്റാണ്ട് തുടങ്ങുന്പോൾ മാത്രമാണ് ഇവിടെ ജനവാസം തുടങ്ങുന്നത് സഭ സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കിയ കഥയാണ് സെന്റ് തോമസിന്റെ കേരള സന്ദർ‍ശനം. ഏറ്റവും പഴയതാണെന്ന് പറയുന്നതാണല്ലോ ഏറ്റവും വലിയ യോഗ്യത. മതങ്ങളും രാഷ്ട്രീയ പാർട്ടികളും വളച്ചൊടിക്കുന്നത് എക്കാലത്തുമുണ്ടെന്നും എം.ജി.എസ് പറഞ്ഞു.

അതേ സമയം  സെന്റ് തോമസ് ഇന്ത്യയിൽ‍ വന്നുവെന്നതിന് തെളിവില്ലെന്ന മുന്‍ വക്താവിന്റെ ഫാ. പോൾ‍ തേലക്കാടിന്റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് സീറോ മലബാർ‍ സഭ. ഫാദർ‍ തേലക്കാടിന്റെ വാദങ്ങൾ‍ വസ്തുതാ വിരുദ്ധമാണെന്ന് കൂരിയ ബിഷപ് മാർ‍ സെബാസ്റ്റ്യൻ‍ വാണിയപ്പുരയ്ക്കൽ‍ പുറപ്പെടുവിച്ച പ്രസ്താവനയിൽ‍ അറിയിച്ചു.

സീറോ മലബാർ‍ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹ ഇന്ത്യയിൽ‍ വന്നുവെന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തിൽ‍ നിന്നാണ് സീറോ മലബാർ‍ സഭയുടെ ഉത്ഭവം. ലോകപ്രശ്‌സതരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതും പല ചരിത്ര രേഖകളും അതിന് ഉപോബൽ‍പലകമായുള്ളതുമാണ്. എന്നാൽ‍ ചെറിയൊരു ഗണം ചരിത്രകാരന്മാർ‍ക്ക് ഇക്കാര്യത്തിൽ‍ വിയോജിപ്പ് ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു എന്നുമാണ് പ്രസ്താവന പറയുന്നത്.

തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കിയെന്ന മിത്ത് തകർ‍ക്കപ്പെടണമെന്ന വാദവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ‍ ഗീവർ‍ഗീസ് മാർ‍ കുറിലോസ് രംഗത്തെത്തിയിരിന്നു. അതുമായി ബന്ധപ്പെട്ട് ഉയർ‍ന്ന ചർ‍ച്ചയിലാണ് തോമാശ്ലീഹ ഇന്ത്യയിൽ‍ വന്നിട്ടില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഫാ. തേലക്കാട് നടത്തിയത്.

You might also like

Most Viewed