ശ്രീ­ജി­ത്തി­ന്റെ­ കസ്റ്റഡി­ മരണം : മൊ­ഴി­ നി­ഷേ­ധി­ച്ച് വി­നീ­ഷ്


കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ‍ പോലീസെടുത്ത വിനീഷിന്റെ മൊഴിയിൽ‍ കൃത്രിമം നടന്നാതായി സംശയം.ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനാണ് വിനീഷ്.

ശ്രീജിത്തുൾ‍പ്പെടെയുള്ളവരെ േസ്റ്റഷനിൽ‍ കണ്ടുവെന്നായിരുന്നു വിനീഷിന്റെ മൊഴി. ഈ മൊഴി വിനീഷ് നിഷേധിച്ചു. താൻ‍ േസ്റ്റഷനിൽ‍ ശ്രീജിത്തിനെ കണ്ടിട്ടില്ലെന്നും പോലീസ് പറയുന്ന തരത്തിൽ മൊഴി നൽ‍കിയിട്ടില്ലെന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ആറിന് ഞാൻ േസ്റ്റഷനിൽ‍ പോയിരുന്നുവെന്നും എന്നാൽ‍ അവിടെ കണ്ടത് ബോബനെയും ശരത്തിനെയും മാത്രമാണ്. അവിടെ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും വിനീഷ് വ്യക്തമാക്കി.

േസ്റ്റഷനിൽ‍ നിർ‍ത്തിയിരിക്കുന്ന പ്രതികളെ നോക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് മൊഴിയിൽ‍ പറയുന്നത്. സജിത്തിനെയും ശ്രീജിത്തിനെയും പോലീസ് േസ്റ്റഷനിൽ‍ കണ്ടുവെന്നും പോലീസെഴുതിയ വിനീഷിന്റെ മൊഴിയിൽ‍ പറയുന്നുണ്ട്. എസ്‌.ഐ ജയാനന്ദൻ നൽ‍കിയ ഈ മൊഴിയാണ് വിനീഷ് നിഷേധിച്ചിരിക്കുന്നത്. ആറാം തീയതി മൊഴി രേഖപ്പെടുത്തിയതെന്നും ഏഴാം തീയതി വിനീഷ് മൊഴിയിൽ ഒപ്പുവെച്ചവെന്നുമാണ് പോലീസ് രേഖകൾ‍. എന്നാൽ ഏഴാം തീയതി േസ്റ്റഷനിൽ‍ താൻ‍ പോയിട്ടേ ഇല്ലെന്നാണ് വിനീഷ് പറയുന്നത്. ഏഴാം തീയതി അച്ഛന്റെ ശവസംസ്‌കാര ചടങ്ങായതിനാൽ‍ േസ്റ്റഷനില്‍ പോയിട്ടില്ലെന്നും വിനീഷ് പറയുന്നു.

You might also like

Most Viewed