പാ​­​ള​യം​കോ­ട​ൻ പ​ഴ​ത്തി​­​ൽ­നി​­​ന്ന് വൈ​­​ൻ; ലൈ​­​സ​ൻ​­സ് ഉ​ട​ൻ: മ​ന്ത്രി­ സു​­​നി​­​ൽ​­കു​­​മാ​­​ർ


തൃശൂർ : പാളയംകോടൻ പഴത്തിൽ നിന്ന് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള നടപടി പൂർത്തിയായി വരുന്നതായി മന്ത്രി വി.എസ് സുനിൽകുമാർ. പാണഞ്ചേരി ഫാർമേഴ്സ് ക്ലബിന്‍റെ പ്രൊഡ്യൂസർ കന്പനിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഇതിനുള്ള ലൈസൻസിനായി എക്സൈസ് വകുപ്പു മന്ത്രിയുമായും കമ്മീഷണർ ഋഷിരാജ് സിംഗുമായും ചർച്ച നടത്തിക്കഴിഞ്ഞു. എക്സൈസ് വകുപ്പ് അനുകൂല നിലപാടാണു നൽകിയിരിക്കുന്നത്.

ഒല്ലൂർ നിയോജകമണ്ധലത്തിൽ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ നൂറുകോടി രൂപ മുടക്കി ആരംഭിക്കുന്ന അഗ്രോപാർക്കിന്‍റെ കാര്യം സൂചിപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന പലപ്പോഴും വില കിട്ടാതെപോകുന്ന പാളയംകോടൻ പഴത്തിൽനിന്ന് വൈൻ ഉൽപ്പാദിപ്പിക്കുന്നതോടെ പഴത്തിനു വില കൂടും. ഇതോടെ കർഷകർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  

ചക്ക പോലെതന്നെ കേരളത്തിൽ പാളയംകോടൻ പഴവും കിട്ടാൻ യാതൊരു പ്രയാസവുമില്ല. വില കിട്ടാത്തതിനാൽ കർഷകർ പാളയംകോടൻ വാഴക്കൃഷി കുറയ്ക്കുകയാണ് ചെയ്യുന്നത്.  വൈൻ ഉൽപ്പാദനം നടത്തി വിൽപന വ്യാപകമാക്കാൻ കഴിയും.  കണ്ണാറയിൽ നേന്ത്രക്കായുടെയും തേനിന്‍റെയും സംസ്കരണവും മൂല്യവർധിത വസ്തുക്കളുടെ ഉൽപ്പാദനവും തുടങ്ങുന്നതോടെ നേന്ത്രക്കായ്ക്കും വിലകൂടും. കർഷകർക്ക് നിശ്ചിത ഫീസ് നൽകിയാൽ നേരിട്ടുചെന്ന് നേന്ത്രക്കായ ചിപ്സാക്കി നൽകുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed