നെ­ല്ലെ­ടു­പ്പ് : മി­ല്ലു­ടമകൾ കർ­ഷകരെ ചൂ­ഷണം ചെ­യ്യു­ന്നതായി പരാതി


അന്പലപ്പുഴ : കർഷകരെ പിഴിഞ്ഞ് മില്ലുടമകൾ നെല്ല് സംഭരിക്കുന്നെന്ന് ആക്ഷേപം. അന്പലപ്പുഴ വടക്കു പഞ്ചായത്ത് നാനേക്കാട് പാടശേഖരത്തിലെ കർഷകരെയാണ് മില്ലുടമകൾ ചൂഷണം ചെയ്യുന്നത്. 12 കിലോ കിഴിവിലാണ് മില്ലുടമകൾ നെല്ലെടുക്കുന്നത്. കൊയ്ത്തു കഴിഞ്ഞിട്ട് 10 ദിവസം വരെ ആരും എത്തിയിരുന്നില്ല. രണ്ടു മൂന്നു ദിവസമായി വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴ മൂലമാണ് കർഷകർ ഈ കിഴിവിനു സമ്മതിച്ചത്. ആറ് കിലോ കിഴിവിലാണ് കർഷകർ നെല്ലു കൊടുത്തത്.

പ്രതികൂല കാലാവസ്ഥ മുതലെടുത്ത് കർഷകരെ പിഴിയുന്ന നിലപാടാണ് മില്ലുടകൾ എടുത്തതെന്നാണ് കർഷകർ പറയുന്നത്. മഴ കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മൂലമാണ് ഇത്രയും കിഴിവിന് കർഷർ സമ്മതിച്ചത്. പത്തു ദിവസത്തോളം നെല്ലെടുക്കാതെ മഴ തുടങ്ങിയപ്പോൾ നെല്ലെടുപ്പിനായെത്തിയ പാഡി ഓഫീസറും മില്ലുടമകളും തമ്മിലുള്ള ഒത്തുകളിയാണോ എന്ന് സംശയമുണ്ടെന്ന് കർഷകർ പറഞ്ഞു. ഗത്യന്തരമില്ലാതെ തങ്ങൾ ഇതിന് സമ്മതിക്കുകയായിരുന്നെന്നാണ് കർഷകർ പറയുന്നത്. മൂന്നു നാലു ദിവസങ്ങൾക്കു മുന്പ് നെല്ലെടുത്തിരുന്നെങ്കിൽ തങ്ങൾക്ക് ഈ നഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നും ഇവർ പറയുന്നു.

You might also like

Most Viewed