മോ­ദി​­​യെ­ പു​­​ക​ഴ്ത്തി​­​യി​​­​​ല്ല : കെ­.വി­ തോ​­​മ​സ്


കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്ന് കെ.വി തോമസ് എംപി. നരേന്ദ്രമോഡി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും അവ മാനേജ്മെന്‍റ് സ്കില്ലോടുകൂടി നടപ്പാക്കുന്നുവെന്നുമാണ് ഞാൻ പറഞ്ഞത്. കേരള മാനേജ്മെന്‍റ് അസോസിയേഷ(കെ.എം.എ)ന്‍റെ യോഗത്തിൽ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം കേട്ടവർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

അദ്ദേഹം നല്ലൊരു ഭരണകർത്താവല്ലെന്നും മാധ്യമങ്ങളെയും ജുഡീഷറിയെപ്പോലും തന്‍റെ മാനേജ്മെന്‍റ് വൈദഗദ്ധ്യത്തോടുകൂടി അനുകൂലമായി വരുതിയിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും നല്ലൊരു ഭരണകർത്താവല്ലാത്ത മോഡി തന്‍റെ മാനേജ്മെന്‍റ് സ്കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മുന്നോട്ടു പോകുകയാണെന്നും നരേന്ദ്രമോഡിയുടെ പ്രവർത്തനം എങ്ങനെയാണെന്നത് മാനേജ്മെന്‍റ് വിദ്യാർത്ഥികൾക്ക് പഠന വിധേയമാക്കാമെന്നുമാണ് താൻ പ്രസ്താവിച്ചതെന്ന് എം.പി വ്യക്തമാക്കി.

You might also like

Most Viewed