വ​രേ​­​ണ്യ താ​­​ൽപ്പ​ര്യമല്ല സു­പ്രീംകോ​­​ടതി­യെ­ നയി­ക്കേ­ണ്ടതെന്ന് വി­.എം സു​­​ധീ​­​ര​ൻ


തൃശൂർ : വരേണ്യവർഗത്തിന്‍റെ താൽപര്യങ്ങളല്ല ഭരണഘടനാ തത്വങ്ങളാണ് സുപ്രീംകോടതിയെ നയിക്കേണ്ടതെന്ന് കെ.പി.സി.സി മുൻ പ്രസിഡണ്ട് വി.എം സുധീരൻ പറഞ്ഞു. ദളിത് കോൺ‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച അംബേദ്കർ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളായി നിയമനിർമ്മാണസഭകളും ഭരണനിർവഹണ ഘടകമായ എക്സിക്യൂട്ടീവ് സംവിധാനവും ജുഡീഷറിയും മാറിയെന്നു സുധീരൻ വ്യക്തമാക്കി. 

അംബേദ്കർ ദിനാചരണത്തിൽ ദളിത് കോൺ‍ഗ്രസ് ജില്ലാ പ്രസിഡണ്ട് എൻ.കെ സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ടി.എൻ പ്രതാപൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, പി.എ മാധവൻ, കെ.ബി ശശികുമാർ, സി.സി ശ്രീകുമാർ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർ സംസാരിച്ചു.

You might also like

Most Viewed