പൗ­­­രൻ­­മാ­­­രു­­­ടെ­­­ മേൽ കു­­­തി­­­ര കയറാൻ പോ­ലീസ് നോ­­­ക്കേ­­­ണ്ടെന്ന് മു­­­ഖ്യമന്ത്രി­­­


കണ്ണൂർ : പൗരൻമാരുടെ മേൽ കുതിര കയറാൻ ചില പോലീസുകാർ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മൊബൈൽ പട്രോളിംഗ് വാഹനങ്ങളിലും കണ്ണൂർ സിറ്റി പോലീസ് േസ്റ്റഷൻ പരിധിയിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെയും ട്രാഫിക് പോലീസിനുള്ള ബോഡിവോൺ ക്യാമറകളുടെയും സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

പൗരൻമാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പോലീസിന്റെ ധർമ്മം. പോലീസിനെ നവീകരിക്കാനും മര്യാദയില്ലാത്തവരെ മര്യാദ പഠിപ്പിക്കാനും കൂടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൗരൻമാരുടെ അവകാശത്തിൻമേൽ ചില പോലീസുകാർ കുതിര കയറുകയും ചില പോലീസുകാർ സേനയ്ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്യുന്നു.  പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിനു വരെ കേസെടുക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിനു പോലീസ് ശങ്കിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാൻ, റേഞ്ച് ഐജി ബൽറാംകുമാർ ഉപാധ്യായ, ഡി.വൈ.എസ്.പി പി.പി.സദാനന്ദൻ, കോർപറേഷൻ കൗൺസിലർ ടി.ആശ, കണ്ണൂർ സിറ്റി സി.ഐ കെ.വി പ്രമോദൻ, ടൗൺ സി.ഐ ടി.കെ.രത്നകുമാർതുടങ്ങിയവർ പ്രസംഗിച്ചു.

You might also like

Most Viewed