ഡോ­ക്ടർ­മാ­രു­ടെ­ സമരം ശക്തമാ­യി­ നേ­രി­ടാൻ സർ­ക്കാ­ർ


തിരുവനന്തപുരം : സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചു. ഒ.പി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് സമരം ശക്തമായി നേരിടാൻ തീരുമാനിച്ചത്.

ഡോക്ടർമാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകണമെന്നും രണ്ട് മണി മുതൽ ആറ് മണിവരെ ഡ്യൂട്ടിയാക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഡോക്ടർമാരോട് സർക്കാറിന് യുദ്ധപ്രഖ്യാപനം ഇല്ലെന്നും ഡോക്ടർമാർ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ചോദിച്ചു. 

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി സമയം രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടർക്ക് പുറമെ മൂന്ന് ഡോക്ടർമാരെ നിയമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതൽ വൈകുന്നേരം ആറ് വരെയുമെന്ന കണക്കിൽ നാലര മണിക്കൂർ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷൻ വ്യവസ്ഥയിലായിരിക്കും. അതിനാൽ ഡോക്ടർമാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തിൽ കഴന്പില്ലെന്നും ചില ഡോക്ടർമാർക്ക് നാലരമണിക്കൂർ ജോലിചെയ്യാൻ മടിയാണെന്നും ആരോഗ്യമന്ത്രി വിമർശിച്ചു.

തെറ്റായ സമരത്തെ നേരിടുകയല്ലാതെ സർക്കാറിന്‍റെ മുന്നിൽ വഴിയില്ല. ജനങ്ങൾക്ക് സേവനം എത്തിക്കാൻ ബദൽ മാർഗ്ഗം തേടുമെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed