നവജാ­ത ശി­ശു­വി­നെ­ കൊ­ലപ്പെ­ടു­ത്തി­ പൊ­ന്തക്കാ­ട്ടി­ലു­പേ­ക്ഷി­ച്ച അമ്മ അറസ്റ്റി­ൽ


കൊ­ല്ലം: പു­ത്തൂ­രിൽ തെ­രു­വു­ നാ­യ കടി­ച്ചു­കീ­റി­യ നി­ലയിൽ നവജാ­ത ശി­ശു­വി­ന്റെ­ മൃ­തദേ­ഹം കു­റ്റി­ക്കാ­ട്ടിൽ കണ്ടെ­ത്തി­യ സംഭവത്തിൽ കു­റ്റവാ­ളി­യെ­ കണ്ടെ­ത്തി­. കു­ഞ്ഞി­നെ­ സ്വന്തം അമ്മ തന്നെ­യാണ് കൊ­ലപ്പെ­ടു­ത്തി­യതെ­ന്ന് പോ­ലീ­സ്. സംഭവത്തിൽ പു­ത്തൂർ സ്വദേ­ശി­യാ­യ അമ്മയെ­ അറസ്റ്റ് ചെ­യ്തു­. രണ്ടാ­മത്തെ­ കു­ഞ്ഞ് ഇപ്പോ­ൾ വേ­ണ്ടെ­ന്ന തീ­രു­മാ­നമാണ് കൊ­ലപാ­തകത്തി­ലേ­ക്ക് നയി­ച്ചതെ­ന്ന അറസ്റ്റി­ലാ­യ അന്പി­ളി­(24) പോ­ലീ­സി­നോട് പറഞ്ഞു­.

ഇതു­മൂ­ലം കു­ഞ്ഞ് ഉണ്ടാ­യ ഉടനെ­ കൊ­ലപ്പെ­ടു­ത്തു­കയയാ­യി­രു­ന്നു­. പി­ന്നീട് മൃ­തദേ­ഹം കു­റ്റി­ക്കാ­ട്ടി­ലു­പേ­ക്ഷി­ച്ചു­. ഞാ­യാ­റാ­ഴ്ചയാണ് നവജാ­തശി­ശു­വി­ന്റെ­ മൃ­തദേ­ഹം നാ­യ കടി­ച്ച് കീ­റി­യ നി­ലയിൽ‍ നാ­ട്ടു­കാർ കണ്ടെ­ത്തി­യത്. പി­ന്നീട് നടത്തി­യ അന്വേ­ഷണത്തി­ലാണ് അന്പി­ളി­യി­ലേ­ക്ക് കാ­ര്യങ്ങളെ­ത്തി­യത്. സമീ­പത്തെ­ ഗർ­ഭി­ണി­കളെ­ കേ­ന്ദ്രീ­കരി­ച്ചാണ് അന്വേ­ഷണം നടത്തി­യത്.

You might also like

Most Viewed