വി­നോ­ദസഞ്ചാ­രി­കളു­ടെ­ എണ്ണത്തിൽ വർ­ദ്ധന


കൊച്ചി : കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന. ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ 11.39 ശതമാനവും വിദേശസഞ്ചാരികളുടെ എണ്ണത്തിൽ 5.15 ശതമാനവുമാണ് വർദ്ധന. 

10,38,419 വിദേശ വിനോദസഞ്ചാരികളാണ് 2016ൽ കേരളം സന്ദർശിച്ചത്. തൊട്ടുമുന്പുള്ള വർഷത്തേക്കാൾ 6.23 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2016ൽ 1,31,72,535 ആഭ്യന്തരസഞ്ചാരികളും കേരളം കാണാനെത്തി. 5.67 ശതമാനമാണ് വർദ്ധന. 7749.5 കോടി രൂപയുടെ വിദേശനാണ്യം നേടി. മുൻവർഷത്തെ അപേക്ഷിച്ച്  11.5 ശതമാനമാണ് വർദ്ധന. നേരിട്ടും അല്ലാതെയും 29658.56 കോടി രൂപയാണ് 2016ൽ ടൂറിസംരംഗത്തുനിന്നുള്ള ആകെവരുമാനം. മുൻ വർഷത്തേക്കാൾ 11.12 ശതമാനം വർദ്ധന. ഈ കണക്കിലെല്ലാം ഗണ്യമായ വർദ്ധനയാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 10,91,870 വിദേശികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 1,46,73,520 പേരും കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചെന്ന് ടൂറിസം വകുപ്പിന്റെ കണക്കിൽ പറയുന്നു. 

ഏറ്റവും കുടുതൽ സഞ്ചാരികളെത്തിയത്ത്  എറണാകുളത്താണ്. തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. 4,53,973 വിദേശികളും 32,85,088 ആഭ്യന്തര സഞ്ചാരികളുമാണ് എറണാകുളത്ത് എത്തിയത്. യഥാക്രമം 4,20,719, 25,05,333 ആളുകൾ തിരുവനന്തപുരത്തും മൂന്നാം സ്ഥാനത്തുള്ള ആലപ്പുഴയിൽ 75,037 വിദേശികളും 4,33,456 ആഭ്യന്തരസഞ്ചാരികളും കഴിഞ്ഞ വർഷം സന്ദർശിച്ചു. നെടുന്പാശേരി വിമാനത്താവളം മുഖേനയാണ് വിദേശികളിലധികവും എത്തിയത്. ഇതാണ് എറണാകുളത്തെ മുന്പിലെത്തിച്ചത്.

You might also like

Most Viewed