കേ­രളത്തിൽ വർ­ഷം ആറ് ലക്ഷത്തിലേറെ ടൂ­വീ­ലർ വി­ൽ­പ്പന


കൊച്ചി : മലയാളികളുടെ ഇരുചക്ര വാഹന പ്രണയം അതിഭയങ്കരമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയും ഏറി വരുകയാണ്. ബൈക്കും സ്കൂട്ടറും ചേർത്ത് കേരളത്തിൽ മാസം അര ലക്ഷത്തിലേറെ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്നു എന്നാണ് കണക്ക്. മാസം 30,000 സ്കൂട്ടറുകളും 22,000 ബൈക്കുകളും വിൽക്കുന്നുണ്ട്. മാസം 52000 (സ്കൂട്ടറും ബൈക്കും ചേർന്ന്) വാഹനങ്ങളാകുന്പോൾ വർഷമത് ആറ് ലക്ഷത്തിലേറെ ബൈക്കുകളാണ് നമ്മുടെ കൊച്ച് കേരളത്തിലെ റോഡിൽ ഇറങ്ങുന്നത്.

മുൻകാലങ്ങളെക്കാൾ ഇപ്പോൾ വനിതകളും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും ഇരുചക്ര വാഹന വിൽപ്പന വർദ്ധിക്കാൻ ഒരു കാരണമാണ്. ഇരുചക്ര വാഹനങ്ങളോടുള്ള മലയാളികളുടെ കാഴ്ചപ്പാട് മുന്നത്തതിനെക്കാൾ വളരെയധികം മാറിയിട്ടുണ്ട്. ബൈക്കുകളിൽ 125 സിസിക്ക് താഴെയുള്ളവയായിരുന്നു മുൻപ് കൂടുതലും വിറ്റിരുന്നതെങ്കിൽ ഇപ്പോൾ മൈലേജ് കൂടിയ (ലീറ്ററിന് 65 കി.മി. വരെ) വണ്ടികൾക്ക് ഇപ്പോൾ ഡിമാന്റില്ല. മാസം കഷ്ടിച്ച് 1200 എണ്ണം മാത്രമാണ് എല്ലാ ബ്രാൻഡുകളിലുമായി ഇത്തരം ബൈക്കുകൾ കേരളത്തിൽ വിൽപ്പന നടക്കുന്നത്. പ്രത്യേകിച്ചും കോളേജ് വിദ്യാർത്ഥികൾക്ക് 150 സിസിയിൽ കൂടിയ സ്പോർട്സ് ബൈക്കുകളോടാണ് കന്പം. ൈസ്റ്റലും പവറും പെർഫോമൻസുമാണ് അവരുടെ നോട്ടം. വില ഒരു പ്രശ്നമാക്കുന്നില്ലെന്ന് സാരം.

ഇന്ത്യൻ വിപണിയിൽ വൻ തിരിച്ചവരവ് നടത്തിയ റോയൽ എൻഫീൽഡാണ് സ്പോർട്സ് ബൈക്കുകളിൽ ഒന്നാമൻ. 2016-17ൽ കേരള വിപണിയിൽ ബുള്ളറ്റിന് മുൻ വർഷത്തെ അപേക്ഷിച്ച് 40% വളർച്ചാ നിരക്കുണ്ടായിരുന്നു. 2017-18ൽ 20% വളർച്ചയും നേടി.

രണ്ടാം സ്ഥാനത്ത് 150 സിസി മുതൽ 220 സിസി വരെയുള്ള ബജാജിന്റെ പൾസറാണ്. ഹീറോയുടെയും ഹോണ്ടയുടെയും ബൈക്കുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

You might also like

Most Viewed