നോക്കുകൂലി തുടര്‍ന്നാൽ ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : നോക്കുകൂലി തുടര്‍ന്നാൽ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നു തൊഴിലാളികൾക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. തെറ്റിനെ കണ്ടില്ലെന്നു നടിക്കുന്ന അധികൃതർക്കെതിരെയും കർശന നടപടിയുണ്ടാകും. ഭൂരിപക്ഷം തൊഴിലാളികളും നോക്കുകൂലി അവസാനിപ്പിച്ച തീരുമാനത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

മെയ് ഒന്ന് മുതൽ സംസ്ഥാനത്തു നോക്കുകൂലി സമ്പ്രദായം ഇല്ലെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചിരുന്നു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്.

ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്.

You might also like

Most Viewed