എടപ്പാൾ തി­യറ്ററി­ലെ­ പീ­ഡനം : പെ­ൺ­കു­ട്ടി­യു­ടെ­ അമ്മയ്ക്കെതിരെ കേസ്


മലപ്പു­റം : എടപ്പാ­ളിൽ‍ പത്ത് വയസു­കാ­രി­യെ­ തി­യറ്ററിൽ‍ വെ­ച്ച് ലൈംഗീ­കമാ­യി­ പീ­ഡി­പ്പി­ച്ച സംഭവത്തിൽ‍ കു­ട്ടി­യു­ടെ­ അമ്മയ്‌ക്കെ­തി­രെ­ പോ­ക്‌സോ­ നി­യമപ്രകാ­രം കേ­സെ­ടു­ത്തു­. പീ­ഡനത്തിന് കു­ട്ടി­യു­ടെ­ അമ്മ ഒത്താ­ശ ചെ­യ്തു­ കൊ­ടു­ത്തു­വെ­ന്ന് വ്യക്തമാ­യതോ­ടെ­യാണ് ഇവർ‍­ക്കെ­തി­രെ­ പോ­ലീസ് കേസ് രജി­സ്റ്റർ‍ ചെ­യ്തത്.

രാ­വി­ലെ­ പെ­ൺ­കു­ട്ടി­യു­ടെ­ അമ്മയെ­ പോ­ലീസ് ചോ­ദ്യം ചെ­യ്തി­രു­ന്നു­. പീ­ഡനത്തെ­ക്കു­റി­ച്ച് അറി­യി­ല്ലെ­ന്ന നി­ലയിൽ‍ മൊ­യ്തീ­ൻ­കു­ട്ടി­ക്ക് അനു­കൂ­ലമാ­യ മൊ­ഴി­യാണ് ഇവർ‍ നൽ‍­കി­യത്. വി­ശദമാ­യ ചോ­ദ്യം ചെ­യ്യലിൽ‍ ഇവരു­ടെ­ കൂ­ടി­ സമ്മതത്തോ­ടെ­യാണ് പെ­ൺ­കു­ട്ടി­യെ­ മൊ­യ്തീൻ കു­ട്ടി­ പീ­ഡി­പ്പി­ച്ചതെ­ന്ന് വ്യക്തമാ­യതോ­ടെ­യാണ് അമ്മയേ­യും പോ­ലീസ് കേ­സിൽ‍ പ്രതി­ ചേ­ർ‍­ത്തത്. കു­ട്ടി­യു­ടെ­ അമ്മയ്ക്കു­ ദീ­ർ­ഘനാ­ളാ­യി­ മു­ഖ്യപ്രതി­ മൊ­യ്തീ­നു­മാ­യി­ ബന്ധമു­ണ്ടാ­യി­രു­ന്നെ­ന്ന് പോലീസ് പറഞ്ഞു­.

അതേ­സമയം മെ­ഡി­ക്കൽ‍ പരി­ശോ­ധനയ്ക്ക് ശേ­ഷം കു­ട്ടി­യെ­ നി­ർ‍­ഭയ ഹോ­മി­ലേ­ക്കി­ മാ­റ്റി­. മജി­സ്‌ട്രേ­റ്റി­ന്റെ­ സാ­ന്നി­ധ്യത്തിൽ‍ പീ­ഡനത്തിന് ഇരയാ­യ കു­ട്ടി­യു­ടെ­ മൊ­ഴി­ രേ­ഖപ്പെ­ടു­ത്തു­കയും ചെ­യ്തി­ട്ടു­ണ്ട്. കു­ട്ടി­യെ­ കൗ­ൺ­സി­ലിംഗിന് വി­ധേ­യമാ­ക്കി­യ ശേ­ഷം കൂ­ടു­തൽ‍ വി­ശദമാ­യ മൊ­ഴി­ രേ­ഖപ്പെ­ടു­ത്തും.

അതേ­സമയം സംഭവത്തിൽ എസ്.ഐയ്ക്കെ­തി­രെ­യും പോ­ക്സോ­ പ്രകാ­രം കേ­സെ­ടു­ക്കാൻ നി­ർ­ദേ­ശം. ഡി­.ജി­.പി­ ലോ­ക്നാഥ് ബെ­ഹ്റയാണ് ഇതു­ സംബന്ധി­ച്ച നി­ർ­ദേ­ശം നൽ­കി­യത്. ബാ­ലപീ­ഡനത്തിന് തെ­ളി­വു­ സഹി­തം പരാ­തി­ നൽ­കി­യി­ട്ടും എസ്.ഐ കെ­.ജി­ ബേ­ബി­ നടപടി­യെ­ടു­ക്കാ­തി­രു­ന്നതി­നെ­ത്തു­ടർ­ന്നാ­ണു­ തീ­രു­മാ­നം. അന്വേ­ഷണത്തിൽ വീ­ഴ്ച വരു­ത്തി­യ ബേ­ബി­യെ­ നേ­രത്തേ­ ജി­ല്ലാ­ പോലീസ് മേ­ധാ­വി­ ദേ­ബേഷ് കു­മാർ ബെ­ഹ്റ സസ്പെ­ൻ­ഡ് ചെ­യ്തി­രു­ന്നു­. 

കഴി­ഞ്ഞ മാ­സം 18നാ­ണു­ തി­യറ്ററി­നകത്ത് കു­ട്ടി­ പീ­ഡനത്തിന് ഇരയാ­യത്. 25ന് തി­യറ്റർ ഉടമകൾ വി­വരം ദൃ­ശ്യങ്ങൾ സഹി­തം ചൈ­ൽ­ഡ്‌ലൈ­നി­നു­ കൈ­മാ­റി­. 26ന് തന്നെ­ കേ­സെ­ടു­ക്കാ­നു­ള്ള ശു­പാ­ർ­ശയും ദൃ­ശ്യങ്ങളും ചൈ­ൽ­ഡ്‌ലൈൻ പോലീ­സി­നു­ കൈ­മാ­റി­യെ­ങ്കി­ലും ഇന്നലെ­, സംഭവം വി­വാ­ദമാ­യ ശേ­ഷമാണ് പോലീസ് കേ­സെ­ടു­ത്തത്.

You might also like

Most Viewed