തിയറ്റർ പീഡനം: പോലീസിന്‍റെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി


മലപ്പുറം: എടപ്പാളിൽ പത്തുവയസുകാരിയെ സിനിമ തിയറ്ററിൽ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പോലീസിന്‍റെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ വൈകിച്ച ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരേ പോക്സോ ചുമത്തുന്നതു പിന്നീടു തീരുമാനിക്കും. എസ്ഐക്കെതിരേ കേസെടുക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്.
 

You might also like

Most Viewed