ശംഖുമുഖത്ത് കടലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: ശംഖുമുഖത്ത് കടലിൽ കാണാതായ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ദന്പതികളുടെ മകൾ ഫാത്തിമയാണ് മരിച്ചത്. 

പുലർച്ചെ 3.30 ഓടെയാണ് സംഭവം. ബന്ധുവിനെ വിമാനത്താവളത്തിൽ യാത്ര അയച്ച ശേഷം ശംഖുമുഖം കടൽക്കരയിൽ ചെലവിട്ട കുടുംബത്തിലെ പെൺകുട്ടിയാണ് ഫാത്തിമ. ‌‌പെൺകുട്ടി തിരയിൽ പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പോലീസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല,

ഫാത്തിമ ഉൾപ്പെടെ പത്ത് പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയത്. യാത്ര അയപ്പിന് ശേഷം ഏവരും കൂടി ശംഖുമുഖം കടപ്പുറത്ത് കടൽ കാണാൻ പോയപ്പോഴായിരുന്നു ദുരന്തം. വലിയതുറ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 

You might also like

Most Viewed