ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു


ചെങ്ങന്നൂർ: ശബരിമല വലിയ തന്ത്രി കണ്ഠരർ മഹേശ്വരർ (91) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുള്ള 500ൽ അധികം ക്ഷേത്രത്തിന്റെ തന്ത്രിയായിരന്നു.1928 ജൂലൈ 28 നാണ് ജനനം.പ്രായാധിക്യം മൂലം മലകയറാൻ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകൻ  മഹേഷ് മോഹനൻ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്. സംസ്‌കാരം അടക്കമുള്ള കാര്യങ്ങൾ  പിന്നീട് തീരുമാനിക്കും. 

You might also like

Most Viewed