മൊ­ബൈ­ലിൽ സംസാ­രി­ച്ച് വാ­ഹനമോ­ടി­ക്കു­ന്നത് നി­യമവി­രു­ദ്ധമല്ലെ­ന്ന് ഹൈ­ക്കോ­ടതി­


കൊ­ച്ചി­ : മൊ­ബൈ­ലിൽ സംസാ­രി­ച്ച് വാ­ഹനമോ­ടി­ക്കു­ന്നത് നി­യമവി­രു­ദ്ധമല്ലെ­ന്ന് ഹൈ­ക്കോ­ടതി­. വാ­ഹനമോ­ടി­ക്കു­ന്പോൾ മൊ­ബൈൽ ഫോ­ണിൽ സംസാ­രി­ക്കു­ന്നത് നി­രോധി­ച്ചു­ള്ള വ്യവസ്ഥ പോ­ലീസ് ആക്ടിൽ ഇല്ലെ­ന്ന് ഡി­വി­ഷൻ ബെ­ഞ്ച് ചൂ­ണ്ടി­ക്കാ­ട്ടി­. 

മൊ­ബൈൽ‍ ഫോ­ണിൽ‍ സംസാ­രി­ച്ച് വാ­ഹനം ഓടി­ച്ചാൽ‍ പോ­ലീസ് ആക്ടി­ലെ­ 118 (ഇ) വകു­പ്പ് അനു­സരി­ച്ച് ഒരാൾ‍ അറി­ഞ്ഞു­കൊ­ണ്ട് പൊ­തു­ജനങ്ങളെ­യും പൊ­തു­ സു­രക്ഷയെ­യും അപകടപ്പെ­ടു­ത്തു­ന്ന നടപടി­യാ­യി­ കണക്കാ­ക്കി­യാണ് പോ­ലീസ് കേസ് എടു­ക്കാ­റു­ള്ളത്.  ഇത്തരത്തിൽ‍ കേസ് എടു­ത്ത പോ­ലീസ് നടപടി­യെ­ ചോ­ദ്യം ചെ­യ്ത് കാ­ക്കനാട് സ്വദേ­ശി­ എം.ജെ­.സന്തോഷ് നൽ‍കി­യ ഹർ‍ജി­യി­ലാണ് ഡി­വി­ഷൻ‍ ബഞ്ചി­ന്റെ­ വി­ധി­.

മൊ­ബൈൽ‍ ഫോൺ‍ ഉപയോ­ഗി­ച്ച് സംസാ­രി­ച്ച് വാ­ഹനം ഓടി­ക്കു­ന്ന ഒരാ­ളു­ടെ­ പ്രവൃ­ത്തി­ പൊ­തു­ ജനങ്ങളെ­ അപകടപ്പെ­ടു­ത്തു­ന്ന ഒന്നാ­ണെ­ന്ന് ആരോ­പി­ച്ചു­കൊ­ണ്ടാണ് പോ­ലീസ് കേ­സ്. ഇങ്ങനെ­ ഫോ­ണിൽ‍ സംസാ­രി­ക്കു­ന്നത് പൊ­തു­ജനങ്ങളെ­ അപകടപ്പെ­ടു­ത്തു­ന്ന ഒന്നാ­ണെ­ങ്കിൽ‍ മാ­ത്രമേ­ പോ­ലീസ് നടപടി­ സാ­ധ്യമാ­കൂ­. മാ­ത്രമല്ല പോ­ലീസ് ആക്ടിൽ‍ മൊ­ബൈൽ‍ സംസാ­രം നി­രോ­ധി­ച്ചു­കൊ­ണ്ടു­ള്ള വ്യവസ്ഥയും ഇപ്പോ­ഴി­ല്ല. അതി­നാൽ‍ അങ്ങനെ­ വാ­ഹനം ഓടി­ക്കു­ന്ന ആൾ‍ പൊ­തു­ജനങ്ങളെ­ അപകടപ്പെ­ടു­ത്തു­ന്ന ഒരാ­ളാ­യി­ അനു­മാ­നി­ക്കാൻ‍ കഴി­യി­ല്ലെ­ന്നും ഡി­വി­ഷൻ‍ ബഞ്ച് ചൂ­ണ്ടി­ക്കാ­ട്ടി­. (നി­യമത്തിൽ‍ അതി­നാ­യി­ വ്യവസ്ഥക്ക് നി­യമസഭയിൽ‍ ഭേ­ദഗതി­ അവതരി­പ്പി­ച്ച് പാ­സാ­ക്കണം)

പോ­ലീസ് ആക്ടിൽ‍ 118 (ഇ) വകു­പ്പ് സംബന്ധി­ച്ച് വി­വി­ധ വ്യാ­ഖ്യാ­നങ്ങൾ‍ ഹൈ­ക്കോ­ടതി­ സിംഗിൾ‍ ബഞ്ച് നൽ‍കി­യി­രു­ന്ന സാ­ഹചര്യത്തി­ലാണ് കേസ് ഡി­വി­ഷൻ‍ ബഞ്ചി­ന്റെ­ പരി­ഗണനയ്ക്ക് എത്തി­യത്.

ഇത്തരത്തിൽ‍ കേ­രളത്തിൽ‍ എവി­ടെ­യെ­ങ്കി­ലും പോ­ലീസ് കേസ് എടു­ത്തി­ട്ടു­ണ്ടെ­ങ്കിൽ‍ അത് റദ്ദാ­ക്കാൻ‍ ബന്ധപ്പെ­ട്ടവർ‍ക്ക് കേസ് നി­ലവി­ലു­ള്ള മജി­സ്ട്രേ­റ്റ് കോ­ടതി­യെ­ സമീ­പി­ക്കാവുന്നതാണ്.

You might also like

Most Viewed