ന്യൂസ് പ്രി­ന്റ് ഫാ­ക്ടറി­ വാ­ങ്ങാൻ കേ­രളം സന്നദ്ധതാ­ പത്രം നൽ­കി­


തി­രു­വനന്തപു­രം : നഷ്ടം മൂ­ലം ഓഹരി­ വി­ൽ­ക്കാൻ കേ­ന്ദ്രസർ­ക്കാർ തീ­രു­മാ­നി­ച്ച കേന്ദ്ര പൊ­തു­മേ­ഖലാ­ സ്ഥാ­പനമാ­യ വെ­ള്ളൂർ ഹി­ന്ദു­സ്ഥാൻ ന്യൂസ് പ്രി­ന്റ് ലി­മി­റ്റഡി­ന്റെ­ നൂ­റു­ ശതമാ­നം ഓഹരി­യും വാ­ങ്ങാൻ കേ­രള സർ­ക്കാർ സന്നദ്ധതാ­ പത്രം നൽ­കി­. ഓഹരി­ വി­ൽ­ക്കാ­നു­ള്ള അന്താ­രാ­ഷ്ട്ര ലേ­ലത്തിൽ കന്പനി­കൾ­ക്ക് സന്നദ്ധതാ­ പത്രം നൽ­കാ­നു­ള്ള അവസാ­ന തീയ്­യതി­ ജൂൺ 11 ആണ്.ടെ­ൻ­ഡറിൽ കേ­രളത്തി­നും പങ്കെ­ടു­ക്കാ­മെ­ന്ന് കേ­ന്ദ്രം അറി­യി­ച്ചതി­ന്റെ­ അടി­സ്ഥാ­നത്തി­ലാണ് കേ­രളം പത്രം നൽ­കി­യത്.

മി­നി­ രത്ന സ്ഥാ­പനമാ­യ എച്ച്. എൻ. എല്ലി­ന്റെ­ ഓഹരി­വി­ൽ­ക്കു­ന്നത് കേ­ന്ദ്രത്തിന്റെ­ നയപരമാ­യ തീ­രു­മാ­നമാ­ണെ­ന്ന് കേരള ഹൈ­ക്കോ­ടതി­ വി­ധി­ച്ചി­രു­ന്നു­. പൂ­ർ­ണമാ­യി­ ഓഹരി­ വി­ൽ­ക്കു­ന്നതിന് മു­ന്പ് കോടതി­യു­ടെ­ അനു­വാ­ദം വാ­ങ്ങണമെ­ന്നു­ണ്ട്. നേ­രത്തേ­ ഓഹരി­ വി­ൽപ്പന ഒരു­ മാ­സത്തേ­ക്ക് േസ്റ്റ ചെ­യ്തത് നീ­ക്കി­യാണ് കോ­ടതി­ ഈ വി­ധി­ പു­റപ്പെ­ടു­വി­ച്ചത്.

ഓഹരി­ വി­ൽപ്പനക്കെ­തി­രെ­ മു­ഖ്യമന്ത്രി­ വി­ളി­ച്ച സർ­വകക്ഷി­യോ­ഗത്തി­ന്റെ­ തീ­രു­മാ­നപ്രകാ­രം കന്പനി­യിൽ കേ­രളത്തി­ന്റെ­ അവകാ­ശവാ­ദങ്ങൾ അറി­യി­ച്ച് മു­ഖ്യമന്ത്രി­ പ്രധാ­നമന്ത്രി­ക്ക് കത്തെ­ഴു­തി­യി­രു­ന്നു­. അതിന് ഘനവ്യവസാ­യ മന്ത്രാ­ലയം നൽ­കി­യ മറു­പടി­യി­ലാണ് സംസ്ഥാ­നത്തിന് വേ­ണമെ­ങ്കിൽ ഓഹരി­വി­ൽപ്പനയിൽ പങ്കെ­ടു­ക്കാ­മെ­ന്ന് നി­ർ­ദ്ദേ­ശി­ച്ചത്.

You might also like

Most Viewed