മാ­ണി­ വീ­ണ്ടും യു­.ഡി­.എഫി­ൽ


തി­രു­വനന്തപു­രം : രണ്ട് വർ‍­ഷത്തെ­ ഇടവേ­ളയ്ക്ക് ശേ­ഷം കേ­രള കോ­ൺ‍­ഗ്രസ് മാ­ണി­ വി­ഭാ­ഗം വീ­ണ്ടും യു­.ഡി­.എഫിൽ. കേ­രള കോ­ൺ‍­ഗ്രസ് (എം) യു­.ഡി­.എഫി­ന്റെ­ ഭാ­ഗമാ­യി­ പ്രവർ‍­ത്തി­ക്കു­മെ­ന്ന് പാ­ർ‍­ട്ടി­ ചെ­യർ‍­മാൻ കെ­.എം മാ­ണി­ പറഞ്ഞു­. തലസ്ഥാ­നത്ത്­ ചേ­ർ­ന്ന പാ­ർ‍­ലമെ­ന്ററി­ സമി­തി­ യോ­ഗത്തിന് ശേ­ഷം സംസാ­രി­ക്കു­കയാ­യി­രു­ന്നു­ മാ­ണി­. രാ­ജ്യത്തി­ന്റെ­ മതേ­തരത്വം ശക്തി­പ്പെ­ടു­ത്താ­നും കർ‍­ഷക താ­ൽ­പ്‍പര്യം പരി­ഗണി­ച്ചു­മാണ് ഈ തീ­രു­മാ­നം. പാ­ർ‍­ട്ടി­യു­ടെ­ രാ­ജ്യസഭാ­ സ്ഥാ­നാ­ർ‍­ത്ഥി­യെ­ തീ­രു­മാ­നി­ച്ചി­ട്ടി­ല്ല. ഇന്ന്­ തന്നെ­ അക്കാ­ര്യത്തിൽ തീ­രു­മാ­നമു­ണ്ടാ­കും. വൈ­കീ­ട്ട് പാ­ർ­ട്ടി­ യോ­ഗം വീ­ണ്ടും ചേ­രു­മെ­ന്നും മാ­ണി­ പറഞ്ഞു­.

രാ­ജ്യസഭാ സീ­റ്റി­ലേയ്­ക്ക് താൻ മത്സരി­ക്കി­ല്ല. ജോസ് കെ­. മാ­ണി­ രാ­ജ്യസഭയി­ലേ­യ്ക്ക് പോ­കേ­ണ്ടന്നാണ് തന്‍റെ­ അഭി­പ്രാ­യമെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­. ഉപാ­ധി­കളോ­ടെ­യല്ല യു­.ഡി­.എഫ് മു­ന്നണി­യിൽ പ്രവേ­ശി­ച്ചത്. രാ­ജ്യസഭാ സീ­റ്റ് കോ­ൺ‍­ഗ്രസ് അറി­ഞ്ഞ് തന്നതാ­ണെ­ന്നും മു­ന്നണി­ പ്രവേ­ശനത്തിന് വഴി­യൊ­രു­ക്കി­യ ഉമ്മൻ ചാ­ണ്ടി­ക്കും എം.എം ഹസനും പ്രത്യേ­കി­ച്ച് കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കും നന്ദി­ പറയു­ന്നു­വെ­ന്നും മാ­ണി­ പറഞ്ഞു­. രാ­ജ്യസഭാ­ സീ­റ്റ് പാ­ർ‍­ട്ടി­ക്ക് നൽ‍­കി­യതി­ലു­ള്ള അഭി­പ്രാ­യ വ്യത്യാ­സങ്ങൾ‍ സ്വാ­ഭാ­വി­കമാ­ണെ­ന്ന് കോ­ൺ‍­ഗ്രസ് പ്രതി­ഷേ­ധത്തോട് മാ­ണി­ പ്രതി­കരി­ച്ചു­. 

ബാ­ർ‍­കോ­ഴ ആരോ­പണത്തെ­ തു­ടർ‍­ന്ന് 2016 ആഗസ്റ്റി­ലാ­യി­രു­ന്നു­ മൂ­ന്ന് പതി­റ്റാ­ണ്ടി­ലേ­റെ­ നീ­ണ്ട ബന്ധം ഉപേ­ക്ഷി­ച്ച് മാ­ണി­ യു­.ഡി­.എഫ് വി­ട്ടത്‌. എന്നാൽ ചെ­ങ്ങന്നൂർ ഉപതി­രഞ്ഞെ­ടു­പ്പോ­ടെ­ മാ­ണി­ വീ­ണ്ടും യു­.ഡി­.എഫി­നോട് അടു­ത്തു­. ഏറെ­ വി­വാ­ദങ്ങൾ­ക്കൊ­ടു­വിൽ തങ്ങളു­ടെ­ രാ­ജ്യസഭാ­ സീ­റ്റ് ഇന്നലെ­ മാ­ണി­ക്ക് വീ­ട്ട് കൊ­ടു­ത്താണ് ഒടു­വിൽ കേ­രള കോ­ൺ‍­ഗ്രസി­ന്റെ­ യു­.ഡി­.എഫ് പ്രവേ­ശനം കോ­ൺ‍­ഗ്രസ് ഉറപ്പി­ച്ചത്.

You might also like

Most Viewed