രാ­ജ്യസഭാ­ സീ­റ്റ്; കോ­ൺ­ഗ്രസിൽ പ്രതി­ഷേ­ധം തു­ടരു­ന്നു­ : ന്യാ­യീ­കരി­ച്ച് ഉമ്മൻ ചാ­ണ്ടി­യും ചെ­ന്നി­ത്തലയും


തി­രു­വനന്തപു­രം : കേ­രള കോ­ൺ‍­ഗ്രസിന് രാ­ജ്യസഭാ­ സീ­റ്റ് നൽ‍­കി­യ തീ­രു­മാ­നത്തിൽ കോ­ൺ­ഗ്രസിൽ പ്രതി­ഷേ­ധം തു­ടരു­ന്നു­. യു­.ഡി­.എഫ് യോ­ഗത്തിൽ‍ നി­ന്നും മുൻ കെ­.പി­.സി­.സി­ പ്രസി­ഡണ്ട് വി­.എം സു­ധീ­രൻ പ്രതി­ഷേ­ധി­ച്ച് ഇറങ്ങി­പ്പോ­യി­. മാ­ണി­ തി­രി­ച്ച് ­വന്നത് സ്വാ­ഗതം ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും വന്ന രീ­തി­ ശരി­യാ­യി­ല്ലെ­ന്ന് സു­ധീ­രൻ പ്രതി­കരി­ച്ചു­. കോ­ൺ­ഗ്രസി­ന്റെ­ പോ­ക്ക് നാ­ശത്തി­ലേയ്­ക്കാ­ണെ­ന്നും ഇപ്പോ­ഴത്തെ­ തീ­രു­മാ­നങ്ങളു­ടെ­ ഗു­ണഭോ­ക്താവ് ബി­.ജെ­.പി­ മാ­ത്രമാ­ണെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­. മാ­ണി­ പങ്കെ­ടു­ത്ത മു­ന്നണി­ യോ­ഗത്തിൽ നി­ന്നും ഇറങ്ങി­പ്പോ­യതിന് ശേ­ഷം സംസാ­രി­ക്കു­കയാ­യി­രു­ന്നു­ അദ്ദേ­ഹം. മു­ന്നണി­യെ­ ശക്തി­പ്പെ­ടു­ത്താ­നാണ് കെ­.എം മാ­ണി­യെ­ തി­രി­ച്ചെ­ടു­ത്തതെ­ന്നാണ് വി­ശദീ­കരണം. എന്നാൽ മു­ന്നണി­യി­ലെ­ മു­ഖ്യകക്ഷി­യാ­യ കോ­ൺ­ഗ്രസ് പാ­ർ­ട്ടി­ തകരു­ന്പോൾ എങ്ങനെ­യാണ് മു­ന്നണി­ ശക്തി­പ്പെ­ടു­കയെ­ന്നും അദ്ദേ­ഹം ചോ­ദി­ച്ചു­. 

ഗ്രൂ­പ്പ് നേ­താ­ക്കളു­ടെ­ ഗൂ­ഢാ­ലോ­ചനയു­ടെ­ ഫലമാണ് ഇപ്പോൾ‍ സംഭവി­ച്ചതെ­ന്ന് രാ­ജ്യസഭാ­ ഉപാദ്­ധ്യക്ഷൻ പി­.ജെ­ കു­ര്യൻ പറഞ്ഞു. ഈ ഗൂ­ഢനീ­ക്കത്തി­ന്റെ­ മു­ഖ്യശി­ൽ‍­പ്പി­ ഉമ്മൻ ചാ­ണ്ടി­യാ­ണ്. അറി­ഞ്ഞു­കൊ­ണ്ട് തോ­റ്റു­ കൊ­ടു­ത്തതാ­ണ്.  ആങ്ങള ചത്താ­ലും നാ­ത്തൂ­ന്റെ­ കണ്ണീർ കാ­ണാ­നാണ് ചി­ലരു­ടെ­ ആഗ്രഹം. തനി­ക്കെ­തി­രെ­ യു­വ എം.എൽ‍.എമാർ‍ പ്രതി­കരി­ച്ചതും ഉമ്മൻ ചാ­ണ്ടി­യു­ടെ­ പ്രേ­രണ മൂ­ലമാ­ണെ­ന്നും കു­ര്യൻ തു­റന്നടി­ച്ചു­.

അതേ­സമയം സീ­റ്റ് കേ­രള കോ­ൺ­ഗ്രസ് മാ­ണി­ വി­ഭാ­ഗത്തിന് നൽ­കി­യതി­നെ­ ന്യാ­യീ­കരി­ച്ച് എ.ഐ.സി­.സി­ ജനറൽ സെ­ക്രട്ടറി­ ഉമ്മൻ ചാ­ണ്ടി­യും പ്രതി­പക്ഷ നേ­താവ് രമേശ് ചെ­ന്നി­ത്തലയും രംഗത്തെ­ത്തി­. പൊ­തു­ മാ­നദണ്ധങ്ങൾ അനു­സരി­ച്ചാ­ണെ­ങ്കിൽ കോ­ൺ­ഗ്രസിന് സീ­റ്റ് നഷ്ടപ്പെ­ട്ടു­ എന്നത് ശരി­യാ­ണ്. എന്നാൽ മു­ന്നണി­കളു­ടെ­ ഐക്യത്തി­നും പി­ന്തു­ണയ്ക്കും അത് ആവശ്യമാ­ണ്. സീ­റ്റ് വി­ട്ടു­കൊ­ടു­ത്തത് ‘ഒറ്റത്തവണത്തേ­യ്ക്ക്’ എന്ന വ്യവസ്ഥയോ­ടെ­യാ­ണെ­ന്നും ഉമ്മൻ ചാ­ണ്ടി­ പറഞ്ഞു­. ഇനി­യൊ­രവസരത്തിൽ രണ്ട് സീ­റ്റു­കൾ യു­.ഡി­.എഫിന് ലഭി­ക്കു­ന്പോൾ രണ്ടി­ലും കോ­ൺ‍­ഗ്രസ് സ്ഥാ­നാ­ർ­ത്ഥി­ തന്നെ­ മത്സരി­ക്കു­മെ­ന്ന ധാ­രണയു­ണ്ടെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­. പി­.ജെ  കു­ര്യനെ­തി­രെ­ താൻ ആർ­ക്കും പരാ­തി­ നൽ­കി­യി­ട്ടി­ല്ല. കു­ര്യനോ­ട്­ വ്യക്തി­പരമാ­യി­ വൈരാ­ഗ്യമി­ല്ല. ബഹു­മാ­നവും ആദരവു­മേ­യു­ള്ളൂ­വെ­ന്നും ഉമ്മൻ ചാ­ണ്ടി­ പറഞ്ഞു­.

കോ­ൺ­ഗ്രസി­ന്‍റെ­ സീ­റ്റ് കേ­രള കോ­ൺ­ഗ്രസിന് വി­ട്ടു­കൊ­ടു­ത്തതല്ലെ­ന്ന് ചെ­ന്നി­ത്തല പറഞ്ഞു­. നേ­തൃ­ത്വം കൂ­ടി­യെ­ടു­ത്ത തീ­രു­മാ­നമാ­ണി­ത്. ഇത് തെ­റ്റാ­ണെ­ന്ന് പറയാ­നാ­വി­ല്ല. മുൻ കാ­ലങ്ങളി­ലും ഇത്തരം തീ­രു­മാ­നങ്ങൾ കൈ­ക്കൊ­ണ്ടി­ട്ടു­ണ്ട്. മാ­ണി­ മു­ന്നണി­യി­ലേയ്­ക്ക് വരു­ന്നതി­ന് ­വേ­ണ്ടി­യാണ് സീ­റ്റ് നൽ­കി­യത്. മാ­ണി­യു­ടെ­ മു­ന്നണി­ പ്രവേ­ശനത്തോ­ടെ­ 2021ൽ യു­.ഡി­.എഫിന് അധി­കാ­രത്തിൽ വരാൻ സാ­ധി­ക്കും. ഇതോ­ടെ­ രണ്ട് രാ­ജ്യസഭാ സീ­റ്റ് ലഭി­ക്കു­മെ­ന്നും ഇതിൽ കോ­ൺ­ഗ്രസ് മത്സരി­ക്കു­മെ­ന്നും ചെ­ന്നി­ത്തല പറഞ്ഞു­.

You might also like

Most Viewed