അക്കൗ­ണ്ടി­ൽ­ നി­ന്ന് ഉടമ അറി­യാ­തെ­ ഓൺ­ലൈൻ സൈ­റ്റു­കൾ പണം തട്ടു­ന്നു­


കണ്ണൂ­­­ർ : ഓൺ­­ലൈൻ ഇടപാ­­­ടു­­­കൾ നടത്തി­­­യെ­­­ന്ന വ്യാ­­­ജേ­­­ന അക്കൗ­­­ണ്ട് ഉടമ അറി­­­യാ­­­തെ­­­ അക്കൗ­­­ണ്ടി­­­ൽ­­നി­­­ന്നു­­­ വ്യാ­­­പകമാ­­­യി­­­ പണം തട്ടു­­­ന്നു­­­. ഓൺ­­ലൈൻ സൈ­­­റ്റു­­­കളു­­­ടെ­­­ മേ­­­ൽ­­വി­­­ലാ­­­സത്തി­­­ലാണ് അക്കൗ­­­ണ്ട് ഉടമകളു­­­ടെ­­­ ബാ­­­ങ്കു­­­മാ­­­യി­­­ രജി­­­സ്റ്റർ ചെ­­­യ്ത മൊ­­­ബൈൽ നന്പറി­­­ലേ­­­ക്കു­­­ പണം പി­­­ൻ­­വലി­­­ച്ചതാ­­­യി­­­ മെ­­­സേജ് വരു­­­ന്നത്. കഴി­­­ഞ്ഞ എട്ടാം തി­­­യ്യതി­­­ വൈ­­­കു­­­ന്നേ­­­രം 4.30നും രാ­­­ത്രി­­­ 9.30നും ഇടയി­­­ലാണ് മു­­­ണ്ടയാട് സ്വദേ­­­ശി­­­ സി­­­. പ്രദീ­­­പന്‍റെ­­­ കണ്ണൂർ ഫോ­­­ർ­­ട്ട് റോ­­­ഡി­­­ലു­­­ള്ള എസ്.ബി­­­.ഐ മെ­­­യിൻ ബ്രാ­­­ഞ്ചി­­­ലെ­­­ അക്കൗ­­­ണ്ടി­­­ൽ­­നി­­­ന്നാ­­­ണു­­­ പണം നഷ്ടപ്പെ­­­ട്ടത്.

എക്സ്പ്രസ് ഡോ­­­ട്ട് കോം, ഐട്യൂ­­­ൺ­സ് ഡോ­­­ട്ട് കോം എന്നീ­­­ സൈ­­­റ്റു­­­കളു­­­ടെ­­­ പേ­­­രി­­­ലാണ് പണം പി­­­ൻ­­വലി­­­ച്ച മെ­­­സേജ് വന്നത്. ഒ.ടി­­­.പി­­­യും എ.ടി­­­.എമ്മി­­­ന്‍റെ­­­ പി­­­ൻ­­നന്പരും യാ­­­തൊ­­­രു­­­ തരത്തി­­­ലും പ്രദീ­­­പൻ ഷെ­­­യർ ചെ­­­യ്തി­­­ട്ടി­­­ല്ല. കണ്ണൂർ ടൗൺ േ­­­സ്റ്റഷൻ, എസ്.ബി­­­.ഐ, സൈ­­­ബർ സെൽ എന്നി­­­വി­­­ടങ്ങളിൽ പ്രദീ­­­പൻ പരാ­­­തി­­­ നൽ­­കി­­­യി­­­ട്ടു­­­ണ്ട്. സൈ­­­ബർ സെൽ ഇതു­­­സംബന്ധി­­­ച്ച് അന്വേ­­­ഷണം തു­­­ടങ്ങി­­­യി­­­ട്ടു­­­ണ്ട്.

എക്സ്പ്രസ് ഡോ­­­ട്ട് കോം എന്ന സൈ­­­റ്റ് ഓൺ­­ലൈൻ വസ്ത്രവ്യാ­­­പാ­­­ര രംഗത്തെ­­­ അന്താ­­­രാ­­­ഷ്‌ട്ര സൈ­­­റ്റു­­­കളി­­­ലൊ­­­ന്നാ­­­ണ്. ഐട്യൂ­­­ൺ­സ് ആപ്പിൾ ഫോ­­­ണു­­­മാ­­­യി­­­ ബന്ധപ്പെ­­­ട്ട സൈ­­­റ്റു­­­മാ­­­ണ്. ഇത്തരത്തിൽ നി­­­രവധി­­­ പരാ­­­തി­­­കൾ തങ്ങൾ­­ക്കു­­­ ലഭി­­­ച്ചി­­­ട്ടു­­­ണ്ടെ­­­ന്നും അതി­­­നാൽ ഓൺ­­ലൈൻ ഇടപാ­­­ടു­­­കൾ നടത്തു­­­ന്നവർ കു­­­റച്ചു­­­കൂ­­­ടി­­­ ജാ­­­ഗ്രത പാ­­­ലി­­­ക്കണമെ­­­ന്നും ബാ­­­ങ്ക് അധി­­­കൃ­­­തർ അറി­­­യി­­­ച്ചി­­­ട്ടു­­­ണ്ട്.

ആദ്യം ചെ­­­റി­­­യ തു­­­ക പി­­­ൻ­­വലി­­­ക്കു­­­കയും അതു­­­ തി­­­രി­­­കെ­­­ അക്കൗ­­­ണ്ടി­­­ലേ­­­ക്ക് എത്തി­­­യതാ­­­യും കാ­­­ണി­­­ച്ചു­­­ മെ­­­സേജ് അയച്ച് അക്കൗ­­­ണ്ട് ഉടമകളു­­­ടെ­­­ വി­­­ശ്വാ­­­സ്യത പി­­­ടി­­­ച്ചു­­­പറ്റി­­­യ ശേ­­­ഷമാ­­­ണു­­­ തട്ടി­­­പ്പ് തു­­­ടരു­­­ന്നത്. 

അന്താ­­­രാ­­­ഷ്‌ട്ര സംഘമാണ് ഈ ഹൈ­­­ടെക് തട്ടി­­­പ്പി­­­നു­­­ പി­­­ന്നി­­­ലെ­­­ന്നാ­­­ണു­­­ നി­­­ഗമനം. തന്‍റെ­­­ ബാ­­­ങ്ക് അക്കൗ­­­ണ്ടി­­­ലെ­­­ പണം ചെ­­­റി­­­യ ചെ­­­റി­­­യ തു­­­കകളാ­­­യി­­­ നഷ്ടമാ­­­യെ­­­ന്നു­­­ കാ­­­ണി­­­ച്ച് ആലപ്പു­­­ഴജി­­­ല്ലയി­­­ലെ­­­ വീ­­­ട്ടമ്മ കഴി­­­ഞ്ഞ ദി­­­വസംപരാ­­­തി­­­യു­­­മാ­­­യി­­­ രംഗത്തു­­­വന്നി­­­രു­­­ന്നു­­­.

You might also like

Most Viewed