വാ­ഹനങ്ങളിൽ പരി­ശോ­ധന ശക്തമാ­ക്കി : 67 വാ­ഹനങ്ങൾ­ക്കെ­തി­രെ­ നടപടി


കൊ­ച്ചി ­: സ‌്കൂൾ കു­ട്ടി­കളെ­ കൊ­ണ്ടു­പോ­കു­ന്ന വാ­ഹനങ്ങളിൽ  സു­രക്ഷ ഉറപ്പാ­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ മോ­ട്ടോർ വാ­ഹന വകു­പ്പ‌് നടത്തി­യ പരി­ശോ­ധനയിൽ 67 വാ­ഹനങ്ങൾ­ക്കെ­തി­രെ­ നടപടി­യെ­ടു­ത്തു­. കു­ട്ടി­കളെ­ കു­ത്തി­നി­റച്ച‌് കൊ­ണ്ടു­പോ­യ 15 വാ­ഹനങ്ങക്ക‌് പി­ഴയി­ട്ടു­. ഇൻ­ഷു­റൻ­സ‌‌് ഇല്ലാ­ത്ത സ്വകാ­ര്യ വാ­ഹനത്തെ­യും പി­ടി­കൂ­ടി­. ഇതി­ന്റെ­ ഡ്രൈ­വറു­ടെ­ ലൈ­സൻ­സ‌‌് റദ്ദാ­ക്കാൻ നടപടി­യെ­ടു­ക്കു­മെ­ന്ന‌് എറണാ­കു­ളം ആർ.­ടി­.ഒ റെ­ജി­ പി­ വർ­ഗീസ‌് പറഞ്ഞു­. 

കു­ട്ടി­കളെ­ കു­ത്തി­നി­റച്ച‌ വാ­ഹനങ്ങൾ­ക്ക‌് 3000 മു­തൽ 5000 രൂ­പ വരെ­ പി­ഴി­യി­ടും. ബസ്സിൽ ആയമാ­രോ­ ഡോർ അറ്റൻ­ഡർ­മാ­രോ­ ഇല്ലാ­ത്ത നാ­ല് ­വാ­ഹനങ്ങൾ­ക്കും ഡോർ തു­റന്ന‌ു­വച്ച‌് സർ­വ്വീസ‌് നടത്തി­യ രണ്ട‌് വാ­ഹനങ്ങൾ­ക്കു­മെ­തി­രെ­ നടപടി­യെ­ടു­ത്തു­. സു­രക്ഷാ­ പരി­ശോ­ധനയു­ടെ­ ഭാ­ഗമാ­യി­ പതി­ക്കേ­ണ്ട സ്റ്റി­ക്കർ ഇല്ലാ­ത്ത 27 വാ­ഹനങ്ങളും കു­ടു­ങ്ങി­. പഴയ ടയർ മാ­റ്റാ­തെ­ ഓടി­യ ഏഴ‌് വാ­ഹനങ്ങൾ കണ്ടെ­ത്തി­. അങ്കമാ­ലി­, ആലു­വ, പറവൂർ, തൃ­പ്പൂ­ണി­ത്തു­റ, മട്ടാഞ്ചേ­രി­, എറണാ­കു­ളം ജോ­യി­ന്റ‌് ആർ.­ടി­ ഓഫീ­സു­കൾ­ക്ക‌് കീ­ഴി­ലെ­ സ്ഥലങ്ങളി­ലാണ‌് പരി­ശോ­ധന നടന്നത‌്. സി­റ്റി­ പോലീസ‌് നഗരത്തിൽ നടത്തി­യ വാ­ഹന പരി­ശോ­ധനയിൽ മോ­ട്ടോ­ർ­ വാ­ഹന നി­യമങ്ങൾ ലംഘി­ച്ച 13 ഡ്രൈ­വർ­മാ­ർ­ക്കെ­തി­രെ­ നടപടി­യെ­ടു­ത്തു­. പരി­ശോ­ധന തു­ടരും.

സ്കൂൾ വാ­­­ഹനങ്ങളു­­­ടെ­­­ പരമാ­­­വധി­­­ വേ­­­ഗം 50ൽ നി­­­ന്നു­­­ 40 കി­­­ലോ­­­മീ­­­റ്ററാ­­­ക്കി­ചു­­­രു­­­ക്കാൻ പാ­­­ലക്കാട് ജി­­­ല്ലാ­­­ പോലീസ് മേ­­­ധാ­­­വി­­­ ദേ­­­ബേഷ് കു­­­മാർ ബെ­­­ഹ്റ നി­­­ർ­­ദ്ദേ­­­ശം നൽ­­കി­­­. കൊ­­­ച്ചി­­­യിൽ വാ­­­ഹനാ­­­പകടത്തിൽ രണ്ടു­­­ കു­­­ട്ടി­­­കൾ മരി­­­ച്ചതു­­­ വാ­­­നി­­­ന്റെ­­­ അമി­­­ത വേ­­­ഗമാ­­­ണെ­­­ന്ന് കണ്ടെ­­­ത്തി­­­യതി­­­നെ­­­ തു­­­ടർ­­ന്നാ­­­ണ് നടപടി­­­. വി­­­ദ്യാ­­­ർ­­ത്ഥി­­­കളെ­­­ കൊ­­­ണ്ടു­­­പോ­­­കു­­­ന്ന ഓട്ടോ­­­കൾ­­ക്ക് പരമാ­­­വധി­­­ 30 കി­­­ലോ­­­ മീ­­­റ്റർ വേ­­­ഗം മതി­­­യെ­­­ന്നും നി­­­ർ­­ദ്ദേ­­­ശമു­­­ണ്ട്. 

പോലീ­­­സും മോ­­­ട്ടോർ വാ­­­ഹന വകു­­­പ്പും പ്രത്യേ­­­ക സ്ക്വാഡ് രൂ­­­പീ­­­കരി­­­ച്ച് ഇന്നലെ­­­ മു­­­തൽ മി­­­ന്നൽ പരി­­­ശോ­­­ധന തു­­­ടങ്ങി­­­. അമി­­­തവേ­­­ഗം, ഗതാ­­­ഗത നി­­­യമലംഘനം, അനു­­­വദനീ­­­യമാ­­­യതി­­­ലും കൂ­­­ടു­­­തൽ കു­­­ട്ടി­­­കളെ­­­ കയറ്റു­­­ന്ന വാ­­­ഹനങ്ങൾ എന്നി­­­വ കണ്ടെ­­­ത്തി­­­യാൽ ഡ്രൈ­­­വറു­­­ടെ­­­ ലൈ­­­സൻ­സ് സസ്പെ­­­ൻ­ഡ് ചെ­­­യ്യാ­­­നാ­­­ണ് തീ­­­രു­­­മാ­­­നം. ഓട്ടോ­­­കളിൽ ലഗേജ് സൂ­­­ക്ഷി­­­ക്കു­­­ന്ന ഭാ­­­ഗത്തോ­­­ ഡ്രൈ­­­വറു­­­ടെ­­­ സീ­­­റ്റി­­­ലോ­­­ ഇരു­­­ത്തി­­­ വി­­­ദ്യാ­­­ർ­­ത്ഥി­­­കളെ­­­ കൊ­­­ണ്ടു­­­പോ­­­കാൻ പാ­­­ടി­­­ല്ല. കു­­­ട്ടി­­­കളു­­­ടെ­­­ ബാഗ് സൂ­­­ക്ഷി­­­ക്കാൻ വാ­­­ഹനത്തിൽ സൗ­­­കര്യമു­­­ണ്ടാ­­­യി­­­രി­­­ക്കണം. 

സ്കൂ­­­ളു­­­കൾ­­ക്കു­­­ സമീ­­­പം അനു­­­വദി­­­ച്ചി­­­ട്ടു­­­ള്ള പരി­­­ധി­­­യിൽ കൂ­­­ടു­­­തൽ വേ­­­ഗത്തിൽ പാ­­­യു­­­ന്ന വാ­­­ഹനങ്ങളി­­­ലെ­­­ ഡ്രൈ­­­വർ­­മാ­­­രു­­­ടെ­­­ ലൈ­­­സൻ­സ് സസ്പെ­­­ൻ­ഡ് ചെ­­­യ്യാ­­­നും തീ­­­രു­­­മാ­­­നമു­­­ണ്ട്. വേ­­­ഗപ്പൂ­­­ട്ട് വേ­­­ർ­­പ്പെ­­­ടു­­­ത്തി­­­ ഓടു­­­ന്ന സ്കൂൾ വാ­­­ഹനങ്ങളു­­­ടെ­­­ ഡ്രൈ­­­വർ­­മാ­­­രും സ്കൂൾ അധി­­­കൃ­­­തരും നടപടി­­­ നേ­­­രി­­­ടേ­­­ണ്ടി­­­വരും. മോ­­­ട്ടോർ വാ­­­ഹന വകു­­­പ്പി­­­ന്റെ­­­ പരി­­­ശോ­­­ധന കഴി­­­ഞ്ഞാൽ വേ­­­ഗപ്പൂ­­­ട്ട് വേ­­­ർ­­പ്പെ­­­ടു­­­ത്തി­­­ യാ­­­ത്ര ചെ­­­യ്യു­­­ന്ന വാ­­­ഹനങ്ങളെ­­­ സംബന്ധി­­­ച്ച് പരാ­­­തി­­­ ലഭി­­­ച്ചി­­­രു­­­ന്നു­­­. കഴി­­­ഞ്ഞദി­­­വസം പരി­­­ശോ­­­ധനയിൽ തകരാ­­­റു­­­കൾ കണ്ടെ­­­ത്തി­­­യ സ്കൂൾ വാ­­­ഹനങ്ങൾ തകരാർ പരി­­­ഹരി­­­ച്ചാണ് ഇന്നലെ­­­ നി­­­രത്തി­­­ലി­­­റക്കി­­­യത്. 

പു­­­തു­­­താ­­­യി­­­ നി­­­യമി­­­ച്ച ഡ്രൈ­­­വർ­­മാ­­­രു­­­ടെ­­­ പ്രവൃ­­­ത്തി­­­ പരി­­­ചയം ഉൾ­­പ്പെ­­­ടെ­­­യു­­­ള്ള വി­­­വരങ്ങൾ മോ­­­ട്ടോർ വാ­­­ഹന വകു­­­പ്പ് അധി­­­കൃ­­­തർ പരി­­­ശോ­­­ധി­­­ച്ച് ഉറപ്പാ­­­ക്കി­­­യി­­­ട്ടു­­­ണ്ടെ­­­ന്നു­­­ ആർ­­ടി­­­ഒ ടി­­­.സി­­­. വി­­­നേഷ് അറി­­­യി­­­ച്ചു­­­. 

You might also like

Most Viewed