നടി­യെ­ ആക്രമി­ച്ച കേ­സ് : സി­.ബി­.ഐ അന്വേ­ഷണം ആവശ്യപ്പെ­ട്ട് ദി­ലീപ് ഹൈ­ക്കോ­ടതി­യി­ൽ


കൊ­ച്ചി­ : കൊ­ച്ചി­യിൽ യു­വനടി­യെ­ തട്ടി­ക്കൊ­ണ്ടു­പോ­യി­ ദൃ­ശ്യങ്ങൾ പകർ­ത്തി­യകേ­സിൽ. സി­.ബി­.ഐ അന്വേ­ഷണം ആവശ്യപ്പെ­ട്ട് ദി­ലീപ് ഹൈ­ക്കോ­ടതി­യിൽ. കേ­സിൽ പോ­ലീ­സി­ന്റെ­ അന്വേ­ഷണം പക്ഷപാ­തപരമാ­ണെ­ന്നു­ ഹർ­ജി­യിൽ ആരോ­പി­ക്കു­ന്നു­. കേ­സിൽ വി­ചാ­രണ ആരംഭി­ക്കാ­നി­രി­ക്കെ­യാ­ണു­ ദി­ലീ­പി­ന്റെ­ നി­ർ­ണാ­യക നീ­ക്കം. ദി­ലീ­പി­ശന്റ അമ്മയും നേ­രത്തെ­ സി­.ബി­.ഐ അന്വേ­ഷണം വേ­ണമെ­ന്ന് ആവശ്യപ്പെ­ട്ടി­രു­ന്നു­.

2018 ഫെ­ബ്രു­വരി­ 17നാണ് ഡബ്ബി­ങ്ങി­നാ­യി­ കൊ­ച്ചി­യി­ലേ­ക്കു­ വരു­കയാ­യി­രു­ന്ന നടി­യെ­ തട്ടി­ക്കൊ­ണ്ടു­പോ­യത്. സംഭവത്തി­ന്റെ­ മു­ഖ്യസൂ­ത്രധാ­രൻ ദി­ലീ­പാ­ണെ­ന്നാണ് പ്രോ­സി­ക്യൂ­ഷന്റെ­ ആരോ­പണം.നേ­രത്തെ­ നടി­ ആക്രമി­ക്കപ്പെ­ട്ട കേ­സിൽ‍ വീ­ഡി­യോ­ ദൃ­ശ്യങ്ങൾ തേ­ടി­ നടൻ ദി­ലീപ് ഹൈ­ക്കോ­ടതി­യിൽ എത്തി­യി­രു­ന്നു­. കേ­സി­ന്റെ­ വി­ചാ­രണ തു­ടങ്ങാ­നി­രി­ക്കെ­ വനി­താ­ ജഡ്ജി­യെ­ നി­യമി­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ട് ആക്രമണത്തി­നി­രയാ­യ നടി­യും കോ­ടതി­യെ­ സമീ­പി­ച്ചി­രു­ന്നു­. നടി­ ആക്രമി­ക്കപ്പെ­ട്ട് ഒരു­ വർ­ഷം കഴി­ഞ്ഞി­ട്ടും കേ­സി­ന്റെ­ വി­സ്താ­രം പൂ­ർ­ത്തി­യാ­യി­ട്ടി­ല്ല. നടൻ ദി­ലീ­പടക്കം പത്രണ്ടു­പേ­രാണ് പ്രതി­കൾ‍. ഒന്നാം പ്രതി­ പൾ­സർ സു­നി­യും ഇയാ­ളു­ടെ­ സഹാ­യി­ ഡ്രൈ­വർ മാ­ർ­ട്ടി­നും ജയി­ലി­ലാ­ണ്. കേ­സിൽ എട്ടാം പ്രതി­യാ­യ ദി­ലീ­പിന് ഉപാ­ധി­കളോ­ടെ­യാണ് കോ­ടതി­ ജാ­മ്യം അനു­വദി­ച്ചത്.

ഓടു­ന്ന വാ­ഹനത്തി­നു­ള്ളിൽ നടി­ ആക്രമി­ക്കപ്പെ­ട്ടതി­ന്റെ­ ദൃ­ശ്യങ്ങൾ മു­ഖ്യപ്രതി­ പൾ­സർ സു­നി­ പകർ­ത്തി­യി­ട്ടു­ണ്ടെ­ന്നാണ് അന്വേ­ഷണ സംഘത്തി­ന്റെ­ കണ്ടെ­ത്തൽ. ഈ ദൃ­ശ്യങ്ങൾ ആവശ്യപ്പെ­ട്ടാണ് ദി­ലീപ് അങ്കമാ­ലി­ മജി­സ്‌ട്രേ­ട്ട് കോ­ടതി­യിൽ ഹർ­ജി­ നൽ‍­കി­യത്. എന്നാൽ ദൃ­ശ്യങ്ങൾ ദു­രു­പയോ­ഗം ചെ­യ്യു­മെ­ന്ന് വാ­ദി­ച്ച പ്രോ­സി­ക്യൂ­ഷൻ ദി­ലീ­പി­ന്റെ­ വാ­ദത്തെ­ ശക്തമാ­യി­ എതി­ർ­ത്തു­. ഇത് പരി­ഗണി­ച്ചാണ് കോ­ടതി­ ദി­ലീ­പി­ന്റെ­ ഹർ­ജി­ തള്ളി­യത്. കേ­സി­ന്റെ­ വി­ചാ­രണ ഉടൻ തു­ടങ്ങു­മെ­ന്നാണ് സൂ­ചന. 

ഒന്നാം പ്രതി­ സു­നി­ അടക്കം ഏഴു­ പേ­ർ­ക്കെ­തി­രേ­യാണ് പോ­ലീസ് ആദ്യ കു­റ്റപത്രം നൽ­കി­യി­രു­ന്നത്. പി­ന്നീട് ഗൂ­ഢാ­ലോ­ചന അടക്കമു­ള്ള കു­റ്റങ്ങൾ ചു­മത്തി­ ദി­ലീപ് അടക്കമു­ള്ള മറ്റു­ പ്രതി­കൾ­ക്കെ­തി­രേ­ അനു­ബന്ധ കു­റ്റപത്രം നൽ­കു­കയാ­യി­രു­ന്നു­.

You might also like

Most Viewed