വരാ­പ്പു­ഴ കസ്റ്റഡി­ മരണം : എസ്.പി­ ജോ­ർ­ജ് പ്രതി­യാ­കി­ല്ല, വകു­പ്പു­തല നടപടി­ മാ­ത്രം


കൊ­ച്ചി ­: വരാ­പ്പു­ഴ കസ്റ്റഡി­ മരണവു­മായി­ ബന്ധപ്പെ­ട്ട് ആലു­വ മുൻ റൂ­റൽ എസ്.പി­ എ.വി­ ജോ­ർ­ജി­നെ­ പ്രതി­യാ­ക്കി­ല്ല. ജോ­ർ­ജി­നെ­ പ്രതി­യാ­ക്കാ­നു­ള്ള തെ­ളി­വി­ല്ലെ­ന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോ­സി­ക്യൂ­ഷൻ (ഡി­.ജി­.പി­) നി­യമോ­പദേ­ശം നൽ­കി­. അതേ­സമയം, ജോ­ർ­ജി­നെ­തി­രെ­ വകു­പ്പ് തല നടപടി­ സ്വീ­കരി­ക്കു­ന്നതിന് തടസ്സമി­ല്ലെ­ന്നും ഡി­.ജി­.പി­ നി­യമോ­പദേ­ശത്തിൽ വ്യക്തമാ­ക്കി­.

എ.വി­ ജോ­ർ­ജി­ന്‍റെ­ കീ­ഴിൽ പ്രവർ­ത്തി­ച്ചി­രു­ന്ന റൂ­റൽ ടൈ­ഗർ ഫോ­ഴ്സ് (ആർ.ടി­.എഫ്) അംഗങ്ങളാണ് വരാ­പ്പു­ഴ ദേ­വസ്വം പാ­ടത്തെ­ വീ­ട്ടി­ൽ­നി­ന്ന്­ രാ­ത്രി­ ശ്രീ­ജി­ത്തി­നെ­ അറസ്റ്റ് ചെ­യ്തത്. ഇവർ ക്രൂ­രമാ­യി­ മർദ്­ദി­ച്ച ശേ­ഷമാ­ണ്­ വീ­ട്ടി­ൽ ­നി­ന്നു­ം ശ്രീ­ജി­ത്തി­നെ­ വാ­ഹനത്തിൽ കയറ്റി­ക്കൊ­ണ്ടു­പോ­യത്. റൂ­റൽ എസ്.പി­യു­ടെ­ നി­ർദ്­ദേ­ശപ്രകാ­രമാണ് ശ്രീ­ജി­ത്തി­നെ­ കസ്റ്റഡി­യി­ലെ­ടു­ക്കാൻ ദേ­വസ്വംപാ­ടത്ത് എത്തി­യതെ­ന്ന് ആർ.ടി­.എഫ് ഉദ്യോ­ഗസ്ഥർ മൊ­ഴി­ നൽ­കി­യി­രു­ന്നു­. ആർ.ടി­.എഫ് രൂ­പവൽ­ക്കരി­ച്ചത് എ.വി­ ജോ­ർ‍­ജ് ആയി­രു­ന്നു­. ആർ.ടി­.എഫി­ന്റെ­ രൂ­പവൽ­ക്കരണം നി­യമവി­രു­ദ്ധമാ­ണെ­ന്ന് പ്രത്യേ­ക അന്വേ­ഷണ സംഘം കണ്ടെ­ത്തി­കയും ചെ­യ്തി­രു­ന്നു­. നി­ലവിൽ  ജോ­ർ‍­ജ് സസ്‌പെ­ൻ‍­ഷനി­ലാ­ണ്.

You might also like

Most Viewed