കെ­.എസ്.ആർ.ടി­.സി­ക്ക് ലാ­ഭം വാ­ടക ബസ്


തി­രു­വനന്തപു­രം : കെ­.എസ്.ആർ.ടി­.സി­ സ്വന്തം ബസ് ഉപയോ­ഗി­ച്ചു­ സർ­വീസ് നടത്തു­ന്നതി­നേ­ക്കാൾ ലാ­ഭം വാ­ടകയ്ക്കെ­ടു­ത്ത് ഓടി­ക്കു­ന്നതാ­ണെ­ന്നു­ കണക്കു­കൾ സൂ­ചി­പ്പി­ക്കു­ന്നു­. നി­ലവിൽ വാ­ടകയ്ക്ക് ഓടി­ക്കു­ന്ന സ്കാ­നി­യ ബസു­കളു­ടെ­യും കെ­.എസ്.ആർ.ടി­.സി­യു­ടെ­ സ്വന്തം ബസു­കളു­ടെ­യും ചെ­ലവു­ താ­രതമ്യം ചെ­യ്തപ്പോൾ വാ­ടക ബസു­കൾ കി­ലോ­മീ­റ്ററിന് ശരാ­ശരി­ ഏഴര രൂ­പയു­ടെ­ ലാ­ഭമു­ണ്ടാ­ക്കു­ന്നതാ­യി­ കണ്ടെ­ത്തി­. ഈ കണക്ക് അടു­ത്ത ഭരണസമി­തി­യോ­ഗത്തിൽ അവതരി­പ്പി­ക്കാ­നാണ് ഉദ്ദേ­ശ്യം.

കെ­.എസ്.ആർ.ടി­.സി­ ദീ­ർ­ഘദൂ­ര സർ­വീ­സു­കൾ­ക്കു­ കി­ലോ­മീ­റ്ററിന് 69.34 രൂ­പയാ­ണു­ ചെ­ലവ്. ഇന്ധനം, അറ്റകു­റ്റപ്പണി­, ജീ­വനക്കാ­രു­ടെ­ ശന്പളം, വാ­ഹനം വാ­ങ്ങാ­നു­ള്ള ചെ­ലവ്, വാ­ഹന നി­കു­തി­, പെ­ൻ­ഷൻ, ടയർ ഉൾ­പ്പെ­ടെ­യു­ള്ളതെ­ല്ലാം കൂ­ടി­യാണ് ഇത്. അതേ­സമയം, വെ­റ്റ് ലീസ് മാ­തൃ­കയിൽ വാ­ടകയ്ക്കെ­ടു­ക്കു­ന്ന ബസു­കൾ­ക്കു­ കി­ലോ­മീ­റ്ററിന് 61.77 രൂ­പ മാ­ത്രമേ­ ചെ­ലവ് വരു­ന്നു­ള്ളൂ­. കി­ലോ­മീ­റ്ററി­നു­ നി­ലവിൽ നൽ­കു­ന്ന 24 രൂ­പ വാ­ടക നി­രക്കി­ന്റെ­ അടി­സ്ഥാ­നത്തി­ലാണ് ഈ കണക്ക്. കെ­.എസ്.ആർ.ടി­.സി­ ബസു­കളെ­ക്കാൾ ഇന്ധനച്ചെ­ലവും വാ­ടകബസു­കളിൽ കു­റവു­ണ്ട്. കി­ലോ­മീ­റ്ററിന് 7.57 രൂ­പയാണ് ലാ­ഭം.

വാ­ടക ബസു­കൾ നഷ്ടത്തി­ലാ­ണെ­ന്ന ആരോ­പണങ്ങളു­യർ­ന്നതി­നെ­ത്തു­ടർ­ന്നു­ കരാർ പു­നഃപരി­ശോ­ധി­ക്കണമെ­ന്നും കഴി­ഞ്ഞ ഭരണ സമി­തി­യോ­ഗം നി­ർ­ദേ­ശി­ച്ചി­രു­ന്നു­. ഇതി­ന്റെ­ അടി­സ്ഥാ­നത്തി­ലാ­ണു­ നി­ലവി­ലു­ള്ള സർ­വീ­സു­കളു­ടെ­ കണക്കെ­ടു­പ്പ് നടത്തി­യത്. വാ­ടക സ്കാ­നി­യ ബസു­കൾ തു­ടരാ­മെ­ന്ന ശു­പാ­ർ­ശയാ­ണു­ കെ­.എസ്.ആർ.ടി­.സി­ മാ­നേ­ജ്മെ­ന്റ് ഭരണസമി­തി­ യോ­ഗത്തിൽ സമർ­പ്പി­ക്കു­ക. 

അതേ­സമയം കെ­.എസ്.ആർ.ടി­.സി­യു­ടെ­ ഇലക്ട്രിക് ബസ് പരീ­ക്ഷണം സാ­ന്പത്തി­ക നേ­ട്ടമു­ണ്ടാ­ക്കു­മെ­ന്നാണ് വി­ലയി­രു­ത്തൽ. തലസ്ഥാ­നത്ത് ഒരു­ ദി­വസം പൂ­ർ­ണമാ­യി­ സർ­വീസ് നടത്തി­യപ്പോൾ ബസി­നു­ ലഭി­ച്ച വരു­മാ­നം 16,014 രൂ­പയാ­ണ്. ഒരു­ കി­ലോ­മീ­റ്ററിന് ശരാ­ശരി­ വരു­മാ­നം 64.57 രൂ­പ. ട്രയൽ റൺ ആയതി­നാൽ ബസിന് വാ­ടക ഈടാ­ക്കു­ന്നി­ല്ല. പ്രതീ­ക്ഷി­ക്കപ്പെ­ടു­ന്ന വാ­ടക കി­ലോ­മീ­റ്ററിന് 45 രൂ­പയാ­ണ്. കെ­.എസ്.ആർ.ടി­.സി­ കണക്കു­പ്രകാ­രം കണ്ടക്ടർ­ക്ക് വാ­ടക ബസു­കളിൽ കി­ലോ­മീ­റ്ററി­നു­ ശരാ­ശരി­ ചെ­ലവ് 3.75 രൂ­പയാ­ണ്. വൈ­ദ്യു­തി­ച്ചെ­ലവ് കി­ലോ­മീ­റ്ററിന് ഏഴ് രൂ­പ. എല്ലാംകൂ­ടി­ നോ­ക്കി­യാ­ലും കി­ലോ­മീ­റ്ററിന് ചെ­ലവ് പരമാ­വധി­ 56 രൂ­പ. ലാ­ഭം ശരാ­ശരി­ എട്ടു­രൂ­പയാ­ണ്.

You might also like

Most Viewed