കലാ­­­ലയങ്ങളി­­­ൽ­­ നി­­­ന്ന്­­­ രാ­­­ഷ്ട്രീ­­­യം മാ­­­റി­­­നി­­­ൽ­­ക്കട്ടെ­­­ : കെ­­­മാ­­­ൽ­­പാ­­­ഷ


തൃ­­­ശ്ശൂർ : നന്നാ­­­യി­­­ ചി­­­ന്തി­­­ച്ചും അടി­­­യു­­­റച്ച് വി­­­ശ്വസി­­­ച്ചും ഒരു­­­പ്രസ്ഥാ­­­നത്തിൽ ചേ­­­രണം എന്നു­­­ തോ­­­ന്നു­­­ന്ന പ്രാ­­­യം വരു­­­ന്പോൾ അതി­­­ലേ­­­ക്കി­­­റങ്ങാം. അതു­­­വരെ­­­ സ്കൂ­­­ളു­­­കളി­­­ൽ­­ നി­­­ന്നും കലാ­­­ലയങ്ങളി­­­ൽ­­ നി­­­ന്നും രാ­­­ഷ്ട്രീ­­­യം മാ­­­റി­­­നി­­­ൽ­­ക്കട്ടെ­­­യെ­­­ന്ന് റി­­­ട്ട. ജസ്റ്റിസ് കെ­­­മാ­­­ൽ­­പാ­­­ഷ. എന്റെ­­­ തൂ­­­ലി­­­ക എന്ന സാ­­­ഹി­­­ത്യകൂ­­­ട്ടാ­­­യ്മ നൽ­­കി­­­യ സ്വീ­­­കരണത്തിൽ പ്രസംഗി­­­ക്കു­­­കയാ­­­യി­­­രു­­­ന്നു­­­ അദ്ദേ­­­ഹം.

കലാ­­­ലയരാ­­­ഷ്ട്രീ­­­യം നി­­­യന്ത്രി­­­ക്കണം. നി­­­യമമു­­­ണ്ടാ­­­ക്കാൻ സർ­­ക്കാർ ആലോ­­­ചി­­­ക്കു­­­ന്നു­­­ണ്ടെ­­­ന്നാണ് മനസി­­­ലാ­­­ക്കു­­­ന്നത്. രാ­­­ഷ്ട്രീ­­­യം പഠി­­­പ്പി­­­ക്കു­­­ന്ന കോ­­­ഴ്സു­­­കളി­­­ലേ­­­ രാ­­­ഷ്ട്രീ­­­യത്തി­­­നു­­­ പ്രസക്തി­­­യു­­­ള്ളൂ­­­. ബോ­­­ട്ടണി­­­യും സു­­­വോ­­­ളജി­­­യും ഫി­­­സി­­­ക്സും കെ­­­മി­­­സ്ട്രി­­­യും പഠി­­­ക്കു­­­ന്നവർ രാ­­­ഷ്ട്രീ­­­യം കൊ­­­ണ്ടു­­­ നടന്നാൽ പഠി­­­ത്തവും രക്ഷി­­­താ­­­ക്കളു­­­ടെ­­­ വി­­­യർ­­പ്പും അവതാ­­­ളത്തി­­­ലാ­­­കും. പഠി­­­ക്കാൻ പോ­­­കു­­­ന്നവർ പഠി­­­ക്കട്ടെ­­­ രാ­­­ഷ്ട്രീ­­­യം അതി­­­നു­­­ശേ­­­ഷമാ­­­വാം. മു­­­ഖ്യധാ­­­ര രാ­­­ഷ്ട്രീ­­­യ പ്രസ്ഥാ­­­നങ്ങൾ­­ക്ക്­­­ പോ­­­ലും മതത്തെ­­­ ഒഴി­­­ച്ചു­­­നി­­­ർ­­ത്താ­­­നാ­­­കു­­­ന്നി­­­ല്ല. കലാ­­­ലയ രാ­­­ഷ്ട്രീ­­­യത്തി­­­ലേ­­­ക്കും ഇതു­­­പോ­­­ലു­­­ള്ള വർ­­ഗീ­­­യത വ്യാ­­­പി­­­ക്കു­­­കയാ­­­ണ്. 

അഭി­­­മന്യു­­­ ഒരു­­­ രാ­­­ഷ്ട്രീ­­­യപ്രസ്ഥാ­­­നത്തിൽ വി­­­ശ്വസി­­­ച്ചു­­­. അതി­­­നു­­­വേ­­­ണ്ടി­­­ പ്രവർ­­ത്തി­­­ച്ചു­­­. ഈ രാ­­­ഷ്ട്രീ­­­യപ്രസ്ഥാ­­­നത്തിന് അവനെ­­­ രക്ഷി­­­ക്കാൻ കഴി­­­ഞ്ഞി­­­ല്ല. അവർ­­ക്ക് രക്തസക്ഷി­­­യെ­­­ കി­­­ട്ടി­­­. ആ മാ­­­താ­­­പി­­­താ­­­ക്കൾ­­ക്കാണ് നഷ്ടമെ­­­ന്നും അദ്ദേ­­­ഹം പറഞ്ഞു­­­. ടി­­­.ജി­­­.വി­­­ജയകു­­­മാർ ആദരി­­­ച്ചു­­­. മന്ത്രി­­­ വി­­­.എസ്.സു­­­നി­­­ൽ­­കു­­­മാർ പ്രസംഗി­­­ച്ചു­­­. 

You might also like

Most Viewed