അതി­­­രപ്പി­­­ള്ളി­­­ പദ്ധതി­­­ ഉടൻ തു­­­ടങ്ങണം എന്നത് സർ­­ക്കാ­­­രി­­­ന്റെ­­­ ആഗ്രഹം : മന്ത്രി­­­ എം.എം. മണി­­­


കക്കയം : എല്ലാ­­­ അംഗീ­­­കാ­­­രവു­­­മു­­­ള്ള അതി­­­രപ്പി­­­ള്ളി­­­ പദ്ധതി­­­ ഉടൻ തു­­­ടങ്ങണമെ­­­ന്നാണ് ആഗ്രഹമെ­­­ന്ന് മന്ത്രി­­­ എം.എം. മണി­­­. കക്കയത്ത് മൂ­­­ന്നു­­­ മെ­­­ഗാ­­­വാ­­­ട്ട് ഉൽ­­പ്പാ­­­ദനശേ­­­ഷി­­­യു­­­ള്ള ചെ­­­റു­­­കി­­­ട ജലവൈ­­­ദ്യു­­­ത പദ്ധതി­­­ ഉദ്ഘാ­­­ടനം ചെ­­­യ്യു­­­കയാ­­­യി­­­രു­­­ന്നു­­­ മന്ത്രി­­­. അതി­­­രപ്പി­­­ള്ളി­­­ പദ്ധതി­­­ ടെ­­­ൻ­­ഡർ ചെ­­­യ്ത് പണി­­­ തു­­­ടങ്ങാ­­­വു­­­ന്നതേ­­­യു­­­ള്ളു­­­. സൈ­­­ലന്റ് വാ­­­ലി­­­യു­­­ടെ­­­ കാ­­­ര്യം വന്നപ്പോൾ സിംഹവാ­­­ലൻ­­ കു­­­രങ്ങി­­­ന്റെ­­­ കാ­­­ര്യം പറഞ്ഞു­­­പ്രശ്നമു­­­ണ്ടാ­­­ക്കി­­­. 

മലയാ­­­ളി­­­കളു­­­ടെ­­­ നി­­­ലപാ­­­ടു­­­കൾ ഇങ്ങനെ­­­യാ­­­ണെ­­­ന്നും മന്ത്രി­­­ എം.എം മണി­­­ പറഞ്ഞു­­­. പൂ­­­യംകു­­­ട്ടി­­­ ആവേ­­­ശകരമാ­­­വു­­­മെ­­­ന്ന് പ്രതീ­­­ക്ഷി­­­ച്ചി­­­ട്ടും നടന്നി­­­ല്ല. ഇപ്പോ­­­ഴും വെ­­­ള്ളം ഉപയോ­­­ഗമി­­­ല്ലാ­­­തെ­­­ ഒഴു­­­കി­­­പ്പോ­­­വു­­­കയാ­­­ണ്. അതി­­­രപ്പി­­­ള്ളി­­­യിൽ വൈ­­­ദ്യു­­­തി­­­ ബോ­­­ർ­­ഡി­­­ന്റെ­­­ പദ്ധതി­­­യു­­­ള്ളതി­­­നാ­­­ലാണ് അവി­­­ടെ­­­ വെ­­­ള്ളച്ചാ­­­ട്ടമു­­­ണ്ടാ­­­യതെ­­­ന്ന് ഓർ­­ക്കണമെ­­­ന്നും മന്ത്രി­­­ പറഞ്ഞു­­­. മന്ത്രി­­­ ടി­­­.പി­­­. രാ­­­മകൃ­­­ഷ്‌ണൻ പദ്ധതി­­­യു­­­ടെ­­­ സ്വി­­­ച്ച് ഓൺ­­കർ­­മം നി­­­ർവ്­­വഹി­­­ച്ചു­­­. 

പു­­­രു­­­ഷൻ കടലു­­­ണ്ടി­­­ എംഎൽ­­എ അദ്ധ്യക്ഷത വഹി­­­ച്ചു­­­. കെ­­­.എസ്.ഇ.ബി­­­കോ­­­ർ­­പറേ­­­റ്റ് പ്ലാ­­­നിംഗ് ഡയറക്ടർ എൻ. വേ­­­ണു­­­ഗോ­­­പാൽ, ഇറി­­­ഗേ­­­ഷൻ സി­­­വിൽ ആൻ­ഡ് എച്ച്.ആർ­­.എം ഡയറക്ടർ എസ്. രാ­­­ജീ­­­വ്, ചീഫ് എഞ്ചി­­­നീ­­­യർ ബി­­­. ഈശ്വരനാ­­­യി­­­ക്ക്, ബാ­­­ലു­­­ശ്ശേ­­­രി­­­ ബ്ലോ­­­ക്ക് പഞ്ചാ­­­യത്ത് പ്രസി­­­ഡണ്ട് വി­­­. പ്രതി­­­ഭ, കൂ­­­രാ­­­ച്ചു­­­ണ്ട് പഞ്ചാ­­­യത്ത് പ്രസി­­­ഡണ്ട് വി­­­ൻ­­സി­­­ തോ­­­മസ്, ബാ­­­ലു­­­ശ്ശേ­­­രി­­­ ബ്ലോ­­­ക്ക് പഞ്ചാ­­­യത്ത് അംഗം മാ­­­ണി­­­ നന്തളത്ത്, കൂ­­­രാ­­­ച്ചു­­­ണ്ട് പഞ്ചാ­­­യത്ത് അംഗം ആൻ­­ഡ്രൂസ് കട്ടി­­­ക്കാ­­­ന തു­­­ടങ്ങി­­­യവർ പ്രസംഗി­­­ച്ചു­­­. പദ്ധതി­­­യു­­­ടെ­­­ കരാ­­­റു­­­കാ­­­ർ­­ക്കും പ്രോ­­­ജക്ട് മാ­­­നേ­­­ജർ­­ക്കും മന്ത്രി­­­ ഉപഹാ­­­രങ്ങൾ നൽ­­കി­­­. 

You might also like

Most Viewed