ക്യാ­ന്പസ് രാ­ഷ്ട്രീയം : ഇനി­യൊ­രു­ ജീ­വൻ കൂ­ടി­ നഷ്ടമാ­കരു­ത്


കൊ­ച്ചി ­: ക്യാ­ന്പസ് രാ­ഷ്ട്രീ­യവു­മാ­യി­ ബന്ധപ്പെ­ട്ട് സർ­ക്കാർ നൽ­കി­യ ഉറപ്പു­കൾ പാ­ലി­ച്ചി­ല്ലെ­ന്ന് ഹൈ­ക്കോ­ടതി­. മഹാ­രാ­ജാസ് കോ­ളജി­ലെ­ എസ്.എഫ്.ഐ നേ­താവ് അഭി­മന്യു­വി­ന്‍റെ­ കൊ­ലപാ­തകം ഇതി­ന്‍റെ­ പരി­ണി­ത ഫലമാ­ണെ­ന്നും കോ­ടതി­ നി­രീ­ക്ഷി­ച്ചു­. ക്യാ­ന്പസ് രാ­ഷ്ട്രീ­യത്തി­ലൂ­ടെ­ ഇനി­യൊ­രു­ ജീ­വൻ നഷ്ടമാ­കരു­തെ­ന്ന് വി­ലയി­രു­ത്തി­യ കോ­ടതി­ അഭി­മന്യു­വി­ന്റെ­ കൊ­ലപാ­തകം ഒറ്റപ്പെ­ട്ട സംഭവമല്ലെ­ന്ന് വി­ലയി­രു­ത്തി­.

കലാ­ലയ രാ­ഷ്ട്രീ­യം നി­രോ­ധി­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ട് സമർ‍­പ്പി­ച്ച ഹർ‍­ജി­യി­ലാണ് കോ­ടതി­യു­ടെ­ വി­മർ‍­ശനം. ക്യാ­ന്പസു­കൾ‍ രാ­ഷ്ട്രീ­യ പ്രവർ‍­ത്തനത്തിന് മാ­ത്രമു­ള്ളതാണ് എന്ന് ധരി­ക്കരു­തെ­ന്നും കോ­ടതി­ പറഞ്ഞു­. ക്യാ­ന്പസ് രാ­ഷ്ട്രീ­യവു­മാ­യി­ ബന്ധപ്പെ­ട്ട് 2001ലെ­ വി­ധി­ക്കു­ ശേ­ഷം സർ‍­ക്കാ­രു­കൾ‍ എന്ത് നടപടി­കൾ‍ സ്വീ­കരി­ച്ചെ­ന്ന് ചോ­ദി­ച്ച കോ­ടതി­ കലാ­ലയ രാ­ഷ്‌ടീ­യം സംബന്ധി­ച്ച ഉറപ്പ് സർ‍­ക്കാർ‍ പാ­ലി­ച്ചി­ല്ലെ­ന്നും പറഞ്ഞു­.

കോ­ളജു­കളി­ലെ­ രാ­ഷ്ട്രീ­യ ഇടപെ­ടലു­കൾ അവസാ­നി­പ്പി­ക്കണം. വി­ദ്യാ­ർ­ത്ഥി­ സംഘടനകൾ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളു­ടെ­ ചട്ടു­കമാ­കാൻ പാ­ടി­ല്ല. ആശയപ്രചരണമാ­കാ­മെ­ന്നും രാ­ഷ്ട്രീ­യം അടി­ച്ചേ­ൽ­പ്പി­ക്കാൻ പാ­ടി­ല്ലെ­ന്നും കോ­ടതി­ നി­രീ­ക്ഷി­ച്ചു­. കലാ­ലയ രാ­ഷ്ട്രീ­യത്തിൽ‍ പ്രത്യേ­കമാ­യി­ മാ­ർ‍­ഗ്ഗനി­ർ‍­ദേ­ശം തയ്യാ­റാ­ക്കണമെ­ന്ന് സർ‍­ക്കാ­രി­നോട് ഹൈ­ക്കോ­ടതി­ ആവശ്യപ്പെ­ട്ടതി­നെ­ തു­ടർ‍­ന്ന് മറു­പടി­ക്കാ­യി­ സർ‍­ക്കാർ‍ മൂ­ന്ന് മാ­സത്തെ­ സമയം ചോ­ദി­ച്ചി­രി­ക്കു­കയാ­ണ്.

You might also like

Most Viewed