മലബാർ‍ സി­മെ­ന്റ്‌സ് അഴി­മതി­ : സി­.ബി­.ഐ അന്വേ­ഷണാ­വശ്യം ഹൈ­ക്കോ­ടതി­ തള്ളി­


കൊ­ച്ചി ­: മലബാർ‍ സി­മെ­ന്റ്‌സ്‌ അഴി­മതി­ സി­.ബി­.ഐയ്‌ക്കു­ കൈ­മാ­റണമെ­ന്ന്‌ ആവശ്യപ്പെ­ട്ടു­ സമർ‍­പ്പി­ച്ച ഹർ‍­ജി­ ഹൈ­ക്കോ­ടതി­ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനാ­യ ബെ­ഞ്ച്‌ തള്ളി­. ശശീ­ന്ദ്രന്റെ­ പി­താവ്‌ വേ­ലാ­യു­ധനും ജോ­യി­ കൈ­താ­രവും സമർ‍­പ്പി­ച്ച ഹർ‍­ജി­യാ­ണു­ തള്ളി­യത്‌. വി­ജി­ലൻ­സ്‌ അന്വേ­ഷി­ക്കു­ന്ന കേ­സും സി­.ബി­.ഐയ്‌ക്കു­ വി­ടണമെ­ന്നാ­യി­രു­ന്നു­ ഹർ‍­ജി­യിൽ‍ ആവശ്യപ്പെ­ട്ടത്‌.

സമാ­ന ആവശ്യത്തി­നു­ള്ള ഹർ‍­ജി­ സു­പ്രീം കോ­ടതി­ തള്ളി­യതു­ ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണു­ ഹൈ­ക്കോ­ടതി­ ഡി­വി­ഷൻ ബെ­ഞ്ചി­ന്റെ­ നടപടി­. മലബാർ‍ സി­െ­മന്റ്‌സു­മാ­യി­ ബന്ധപ്പെ­ട്ടു­ സി­.ബി­.ഐ. അന്വേ­ഷി­ക്കു­ന്ന മറ്റൊ­രു­ കേ­സി­ന്റെ­ അന്വേ­ഷണത്തി­നി­ടെ­ 36 രേ­ഖകൾ‍ കണ്ടെ­ത്തി­യി­രു­ന്നു­. ഇതേ­ത്തു­ടർ‍­ന്നാണ്‌ വി­ജി­ലൻ­സ്‌ അന്വേ­ഷി­ക്കു­ന്ന കേ­സും സി­.ബി­.ഐയ്‌ക്കു­ വി­ടണമെ­ന്നു­ ഹർ‍­ജി­യിൽ‍ ആവശ്യപ്പെ­ട്ടത്‌. എന്നാൽ‍ ഇക്കാ­രണംകൊ­ണ്ടു­മാ­ത്രം അഴി­മതി­ക്കേ­സു­കൾ‍ സി­.ബി­.ഐയ്‌ക്കു­ വി­ടാ­നാ­വി­ല്ലെ­ന്നു­ കോ­ടതി­ വ്യക്‌തമാ­ക്കി­. 

അതേ­സമയം, അഴി­മതി­ കേ­സു­കളിൽ‍ മൂ­ന്ന് പ്രതി­കളെ­ ഒഴി­വാ­ക്കാ­നു­ള്ള സർ‍­ക്കാർ‍ തീ­രു­മാ­നം ചോ­ദ്യംചെ­യ്‌തു­ള്ള ഹർ‍­ജി­ വി­ശദവാ­ദത്തി­നാ­യി­ 30ലേ­ക്കു­ മാ­റ്റി­. കന്പനി­ മുൻ ചെ­യർ‍­മാൻ ജോൺ മത്താ­യി­, ഡയറക്‌ടർ‍­മാ­രാ­യ ടി­. പത്മനാ­ഭൻ നാ­യർ‍, എൻ‍. കൃ­ഷ്‌ണകു­മാർ‍ എന്നി­വരെ­യാ­ണു­ പ്രതി­സ്‌ഥാ­നത്തു­നി­ന്ന്‌ 2012 ൽ‍ ഉത്തരവി­ലൂ­ടെ­ സർ‍­ക്കാർ‍ ഒഴി­വാ­ക്കി­യത്‌. ഇതു­ ചോ­ദ്യംചെ­യ്‌താ­യി­രു­ന്നു­ ഹർ‍­ജി­.

You might also like

Most Viewed